അഞ്ച് വയസുകാരനെ ബലിയർപ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്പതികൾ അറസ്റ്റിൽ

അഞ്ച് വയസുള്ള മകനെ സഹാറ മരുഭൂമിയിൽ ബലിയർപ്പിക്കാൻ ശ്രമിച്ച ഫ്രഞ്ച് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ബാധ കേറിട്ടുണ്ടെന്നാരോപിച്ചാണ് ദമ്പതികൾ മകനെ ബലിയർപ്പിക്കാനായി തീരുമാനിച്ചത്. തെക്കൻ സ്പാനിഷ് തുറമുഖമായ അൽജെസിറാസിൽ വെച്ച് ഡിസംബർ 21നാണ് ദമ്പതികളെ പൊലീസ് പിടികൂടിയത്.

മൊറോക്കൻ നഗരമായ ടാംഗിയേഴ്‌സിലേക്ക് പോകാനുള്ള പദ്ധതിയിലായിരുന്നു ഇവർ. ഒരു വള്ളത്തിൽ കുട്ടിയുമായി കയറാൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും മാനസിക പ്രശ്നങ്ങൾ ഉള്ളവരാണെന്നും, കുട്ടിയുടെ ആരോ​ഗ്യസ്ഥിതിയിൽ പ്രശ്നമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ സ്പെയിനിലെ കുട്ടികൾക്കുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

ഇന്ത്യയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. ​ഗുജറാത്തിൽ 14 വയസുള്ള കുട്ടിക്ക് പിശാച് ബാധയേറ്റിട്ടുണ്ടെന്ന് ആരോപിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തിയിരുന്നു. മന്ത്രവാദത്തിനിടെയാണ് കുട്ടി മരിച്ചത്.

Tags:    
News Summary - French Couple Plan to Sacrifice Son in Sahara Desert Believing He Was Possessed, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.