ആബി പിയറി
പാരിസ്: അന്തരിച്ച പുരോഹിതനും മനുഷ്യാവകാശ പ്രവർത്തകനുമായ ആബി പിയറിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ബിഷപ്പുമാർ രംഗത്ത്.
ഫ്രഞ്ച് ബിഷപ് കോൺഫറൻസിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ് എറിക് ഡി മൗലിൻസ് -ബ്യൂഫോർട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച പിയറി എമ്മൗസ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻകൂടിയാണ്.
ഒമ്പത് പുതിയ ലൈംഗികാതിക്രമണ വെളിപ്പെടുത്തലുകളുമായി എമ്മൗസിന്റ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ബിഷപ് കോൺഫറൻസിന്റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.