ഇസ്രായേൽ ജയിലിൽ നിന്നും മോചിതനായി എത്തുമ്പോഴേക്കും ഭാര്യയും മകളും മരിച്ചു; കണ്ണീരണിഞ്ഞ് ഫലസ്തീൻ യുവാവ്

കഴിഞ്ഞ ദിവസമാണ് ഫലസ്തീൻ ജയിലിൽ നിന്ന് 111 തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചത്. ഇവരിലൊരാളായിരുന്നു അഹമ്മദ് വായേൽ ഡാബിഷ്. എന്നാൽ, ദീർഘകാലത്തെ ഇസ്രായേൽ തടവ് പൂർത്തിയാക്കി തിരിച്ചെത്തുമ്പോൾ അഹമ്മദ് വായേൽ ഡാബിഷിന് വേണ്ടി കാത്തിരിക്കാൻ ആരുമില്ല.

അഹമ്മദ് വായേലിന്റെ ഭാര്യ അസ്മ മകൾ ഗിന എന്നിവർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡാബാഷിന്റെ പിതാവാണ് മക​നെ ഭാര്യയും മകളും മരിച്ച വിവരം അറിയിച്ചത്. പിതാവ് വിഡിയോ കോളിലൂടെ ഇക്കാര്യം പറഞ്ഞതിന് പിന്നാലെ പൊട്ടിക്കരയുന്ന ഡാബിഷിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഗസ്സ വെടിനിർത്തൽ കരാർ പ്രകാരം വീണ്ടും ബന്ദികളെ വിട്ടയച്ച് ഹമാസ്. മൂന്ന് ബന്ദികളെ ഹമാസും 183 ഫലസ്തീൻ തടവുകാരെ ഇസ്രായേലുമാണ് മോചിപ്പിച്ചത്.

ഒഫർ കൽഡെറോൺ, യാർഡെൻ ബിബസ് എന്നിവരെ ഖാൻ യൂനിസിലും ഇസ്രായേലി-അമേരിക്കൻ പൗരൻ കെയ്ത് സീഗലിനെ ഗസ്സ സിറ്റിയിലെ തുറമുഖത്തുമാണ് റെഡ് ക്രോസിന്റെ സഹായത്തോടെയും കൈമാറിയത്.

വ്യാഴാഴ്ച ബന്ദികളെ കൈമാറുന്നതിനിടെ തടിച്ചുകൂടിയ ജന​ത്തെ നിയന്ത്രിക്കാൻ ഹമാസിന്റെ സായുധസേന കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, ശനിയാഴ്ച വളരെ ആസൂത്രണത്തോടെയാണ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. ഇതോടെ മൊത്തം 18 ബന്ദികളെ ഹമാസ് മോചിപ്പിച്ചു.

മണിക്കൂറുകൾക്കുശേഷം, ഇസ്രായേൽ തടവറയിൽനിന്ന് മോചിപ്പിച്ച ഫലസ്തീൻ പൗരന്മാരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ബസിൽ എത്തിക്കുകയായിരുന്നു. ഇവരിൽ 111 പേരെയും ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം ഇസ്രായേൽ പിടികൂടിയതാണ്.

ഇവരെ സ്വീകരിക്കാൻ നൂറുകണക്കിന് പേർ കാത്തുനിന്നിരുന്നു. ജീവപര്യന്തം അടക്കം ശിക്ഷ അനുഭവിക്കുന്ന 583 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഇതിനകം മോചിപ്പിച്ചു. തെൽ അവീവിൽ ബന്ദികളുടെ മോചനത്തിന്റെ തൽസമയ ദൃശ്യം സ്ക്രീനിൽ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

Tags:    
News Summary - Freed Gaza prisoner mourns wife, daughter killed by Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.