കാലിഫോർണിയ: കാലിഫോർണിയയിലെ ബിസിനസ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ കുട്ടിയുൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു. ഓറഞ്ച് നഗരത്തിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയാൾക്കും മറ്റൊരാൾക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് ലെഫ്റ്റനന്റ് ജെന്നിഫർ അമാത് അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു ആക്രമണം. വെടിവെപ്പ് നടത്തിയത് ആരാണെന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ലോസ് എയ്ഞ്ചലസിൽ നിന്നും 30 മൈൽ അകലെ 14 ലക്ഷത്തോളം ജനം വസിക്കുന്ന നഗരമാണ് ഓറഞ്ച്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഗവർണർ ഗാവിൻ ന്യൂസം ആക്രമണം ഹൃദയഭേദകമാണെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.