നാല്​ രാജ്യങ്ങൾ പട്ടിണിയിലേക്കെന്ന്​ യു.എൻ

യുനൈറ്റഡ്​ നേഷൻസ്​: സംഘർഷത്തെ തുടർന്ന്​ നാല്​ രാജ്യങ്ങൾ പട്ടിണിയിലേക്കും ഭക്ഷ്യ വിഭവ ദൗർബല്യത്തിലേക്കും നീങ്ങുകയാണെന്ന്​ ​െഎക്യരാഷ്​ട്രസഭ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​െട്ടറസ്​. കോംഗോ, യമൻ, നോർത്ത്​ ഇൗസ്​റ്റ്​ നൈജീരിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന്​ ജനങ്ങൾ അപകട മുനമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രതിസന്ധിയാണ്​ ഇൗ നാലുരാജ്യങ്ങളിലും അനുഭവപ്പെടാൻ പോകുന്നതെന്ന്​ രക്ഷാസമിതി അംഗങ്ങൾക്കയച്ച കത്തിൽ വ്യക്​തമാക്കി. സംഘർഷം തുടരുന്ന സോമാലിയ, അഫ്​ഗാനിസ്​താൻ, ബുർക്കിനഫാസോ എന്നീ രാജ്യങ്ങളിലും ജനങ്ങൾ പ്രയാസത്തില​ൂടെയാണ്​ കടന്നുപോകുന്നതെന്നും എത്രയും വേഗം നടപടി വേണമെന്നും ഗു​െട്ടറസ്​ ആവശ്യപ്പെട്ടു.

​െഎക്യരാഷ്​ട്ര സഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിലേക്ക്​ 22 ശതമാനം സഹായമേ ലഭിച്ചിട്ടുള്ളൂ. ഇതിനാൽ പല പദ്ധതികളും മാറ്റിവെക്കുകയോ വേണ്ടെന്ന്​ വെക്കുകയോ ചെയ്യേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.