ദക്ഷിണ കൊറിയയുടെ ​മു​ൻ പ്രസിഡന്റിന്റെ ഭാര്യക്ക് 20 മാസം തടവുശിക്ഷ

സിയോൾ: വിവാദമായ യൂണിഫിക്കേഷൻ ചർച്ചിൽനിന്നും കൈക്കൂലി വാങ്ങിയ കേസിൽ ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് യൂൺ സ്യുക് ​​​യോളിന്റെ ഭാര്യ കിം ക്യോൺ ഹീക്ക് 20 മാസം തടവ് ശിക്ഷ.

യൂൺ സ്യുക് ​​​യോൾ നേരത്തെ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടിരുന്നു. 2024 ലെ പരാജയപ്പെട്ട സൈനിക നിയമവുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയതിനും നീതി തടസ്സപ്പെടുത്തിയതിനും യൂണിന് ഇതിനകം അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ ഒരു മുൻ പ്രസിഡന്റ് ദമ്പതികൾ ഒരേ സമയം ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്.

ബുധനാഴ്ച, സിയോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി ജഡ്ജി വൂ ഇൻ-സുങ് ആണ് വിധി പറഞ്ഞത്. എന്നിരുന്നാലും 2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഓഹരി വിലയിൽ കൃത്രിമം കാണിച്ചതിനും ഒരു രാഷ്ട്രീയ ഇടനിലക്കാരനിൽ നിന്ന് സൗജന്യ അഭിപ്രായ വോട്ടെടുപ്പ് നടത്തിയതിനും 52 കാരിയായ കിം കിയോൺ ഹീയെ കോടതി കുറ്റവിമുക്തയാക്കി.

 ജഡ്ജി വൂ ഇൻ-സുങ്, കിം സ്വകാര്യ നേട്ടങ്ങൾക്കായി തന്റെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് വിധിച്ചു. പ്രതി അഭ്യർഥനകൾ നിരസിക്കുന്നതിൽ പരാജയപ്പെട്ടു, പദവി നോക്കാതെ സ്വയം അലങ്കാരത്തിൽ മുഴുകിയെന്നും ജഡ്ജി പറഞ്ഞു.

2022 ഏപ്രിൽ മുതൽ ജൂലൈ വരെ യൂനിഫിക്കേഷൻ ചർച്ചിൽ നിന്ന് ബിസിനസ്, രാഷ്ട്രീയ ആനുകൂല്യങ്ങൾക്കായി കിമ്മിന് 80 മില്യൺ ഡോളർ സമ്മാനങ്ങൾ ലഭിച്ചതായി പ്രത്യേക അഭിഭാഷക സംഘം പറഞ്ഞു. ഇതിൽ ഡയമണ്ട് നെക്ലേസും ഹാൻഡ്‌ബാഗുകളും ഉൾപ്പെടുന്നു.

ബുധനാഴ്ച വാദം കേട്ട മൂന്ന് കുറ്റങ്ങൾക്കും 15 വർഷം തടവും 2 ബില്യൺ വോൺ പിഴയും നൽകണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. എന്നാൽ കൈക്കൂലി കിം ആവശ്യപ്പെട്ടതല്ലെന്നും അവർക്ക് കാര്യമായ ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 12.85 മില്യൺ ഡോളർ പണമായി തിരികെ നൽകാനും വജ്രമാല കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

യൂണിഫിക്കേഷൻ ചർച്ച് അനുയായികളെ ഭർത്താവ് അംഗമായിരുന്ന യാഥാസ്ഥിതിക പീപ്പിൾ പവർ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു പദ്ധതിയിൽ കിമ്മിന് പങ്കുണ്ടെന്ന് ആരോപിച്ചും, സർക്കാർ ജോലി നിയമനങ്ങൾക്കായി സമ്മാനങ്ങൾ സ്വീകരിച്ചതിനും കിമ്മിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതി ഇതുവരെ ആ കേസുകൾ പരിഗണിച്ചിട്ടില്ല.

ക്രിമിനൽ ആരോപണങ്ങൾക്ക് പുറമേ, കിം മറ്റ് വിവാദങ്ങൾക്കും വിഷയമായിട്ടുണ്ട്. കഴിഞ്ഞ വർഷം, സൂക്മ്യുങ് വനിതാ സർവകലാശാല 1999-ൽ അവർ ബിരുദം നേടിയ കലാ വിദ്യാഭ്യാസ ബിരുദം റദ്ദാക്കി, ഒരു എത്തിക്സ് പാനൽ അവരുടെ മാസ്റ്റേഴ്സ് തീസിസ് കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. 

Tags:    
News Summary - Former South Korean president's wife sentenced to 20 months in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.