കാട്ടുതീ; ചിലിയിൽ മരണം 23 ആയി

സാന്റിയാഗോ: ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ കാട്ടുതീ അണക്കാനുള്ള ശ്രമം തുടരുന്നു. മരണസംഖ്യ 23 ആയി ഉയർന്നു. 979 പേർക്ക് പരിക്കേറ്റു. 1100ലേറെ പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റി. തീ പടരുന്ന മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലക്ഷത്തിലേറെ ഏക്കർ സ്ഥലത്ത് തീ പടർന്നിട്ടുണ്ട്. ജനസാന്ദ്രതയുള്ളതും ധാരാളം ഫാമുകൾ നിലനിൽക്കുന്നതും മുന്തിരി, ആപ്പിൾ, ബെറി കൃഷി വ്യാപകമായതുമായ മേഖലകളിലാണ് തീ പടർന്നത്.

നിരവധി വീടുകൾ കത്തിനശിച്ചു. വാഹനങ്ങൾക്ക് തീപിടിച്ചും ആളുകൾ മരിച്ചു. അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രിക്ക് മുകളിലെത്തി. തീകെടുത്താനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗവും മരിച്ചു. നിരവധി രക്ഷാപ്രവർത്തകർക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഉഷ്ണതരംഗത്തെ തുടർന്നാണ് കാട്ടുതീ പടർന്നത്. ഹെലികോപ്ടറുകൾ അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം.

Tags:    
News Summary - forest fire; Death toll in Chile rises to 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.