സിംഗപ്പൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് സ്കൂൾ ഭക്ഷണ പദ്ധതി താൽക്കാലികമായി നിർത്തി സിംഗപ്പൂർ. സ്കൂൾ ഓഫ് ആർട്സിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച 20 വിദ്യാർഥികൾക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്.
ഭക്ഷ്യ പ്രതിരോധശേഷി തയാറെടുപ്പ് പദ്ധതിയുടെ ഭാഗമായി സിംഗപ്പൂർ ഫുഡ് ഏജൻസിയാണ് ഭക്ഷണം വിതരണം ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഇന്റഗ്രേറ്റഡ് കെയർ ഏജൻസിയുടെയും സഹകരണവുമുണ്ടായിരുന്നു.
സൈന്യത്തിന് ഭക്ഷണം തയാറാക്കിയ പരിചയമുള്ള സാറ്റ്സിനായിരുന്നു ഭക്ഷണ വിതരണ ചുമതല. എട്ടു മാസത്തോളം കാലാവധിയുള്ള ഭക്ഷണമാണ് വിതരണം ചെയ്തത്.
90ൽ അധികം സ്കൂളുകളിൽനിന്നുള്ള ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.