യു.എസിലും കാനഡയിലും പനി ബാധിതരുടെ എണ്ണം പെരുകുന്നു

മസാചുസെറ്റ്സ്: യു.എസിലും കാനഡയിലും പനി കേസുകൾ വർധിക്കുന്നു. 2025 ഡിസംബറിൽ സമാന രീതിയിൽ രണ്ടുരാജ്യങ്ങളിലും പനി കേസുകൾ റി​പ്പോർട്ട് ചെയ്തിരുന്നു. 2026 ജനുവരിയോടെ കാനഡയിൽ കേസുകൾ കുറയുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ യു.എസിൽ ഇച്ചസ്ഥായിൽ എത്തിയിട്ടില്ലെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടി​ല്ലെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. ന്യൂയോർക്കിൽ ജനുവരി ആദ്യം പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. കൊളറാഡോ പോലുള്ള സംസ്ഥാനങ്ങളും പനി കേസുകളുടെ എണ്ണം വർധിക്കുന്നു.

യു.എസിലെ 50 സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും പനിയുടെ പിടിയിലാണ്. സൂപ്പർ ഫ്ലൂ എന്ന പേരിൽ ഇപ്പോൾ പരക്കുന്ന പനി സബ്ക്ലേഡ് കെ എന്നറിയപ്പെടുന്ന വൈറസിന്റെ പുതിയ വകഭേദമാണ്. പനിയുണ്ടാകുന്ന സീസണുകൾ ഓരോ വർഷവും വ്യത്യാസ​പ്പെടുന്നുണ്ട്. 2024 ഒക്ടോബറിലാണ് കേസുകൾ തുടങ്ങിയത്. അതിവേഗം രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്തു.

2025ൽ മന്ദഗതിയിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഡിസംബർ അവസാനവാരം ആകുമ്പോഴേക്കും എണ്ണം കൂടി. 2005നു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നിരക്കാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ പനിയുടെ നിരക്ക് കൂടുതലാണ്.

ഇതേ കാലയളവിൽ കാനഡയിലും പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. എന്നാൽ കോവിഡ് പോലെ വ്യാപകമായിട്ടില്ല.

65 വയസിനു മുകളിലുള്ളവർക്കോ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കോ ആണ് ഇൻഫ്ലുവൻസ ഏറ്റവും അപകടകാരി. ചെറിയ കുട്ടികൾക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളൂ. എന്നാൽ 5-7 ദിവസത്തേക്ക് 104 ഡിഗ്രിയിൽ കൂടുതൽ ഉയർന്ന പനി അനുഭവിച്ചതിനുശേഷമോ കടുത്ത നിർജ്ജലീകരണം ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ സങ്കീർണതകൾ അനുഭവിച്ചതിനുശേഷമോ ആണ് കുട്ടികൾ അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. പ്രത്യേകിച്ച് വലിയൊരു വിഭാഗം കുട്ടികളെയാണ് ഇപ്പോൾ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സിഡിസി റിപ്പോർട്ട് ചെയ്യുന്നു. 2025-2026 സീസണിൽ ഇതുവരെ 17 കുട്ടികൾ യു.എസിൽ പനി ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Flu cases on the rise in the US and Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.