ഫ്ലോറിഡയിൽ ആറാഴ്ചയിൽ കൂടുതൽ പ്രായമുള്ള ഗർഭഛിദ്രം നിരോധിച്ചു

മിയാമി: ആറ് ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ​ഭ്രൂണം ഗർഭഛിദ്രം നടത്തുന്നത് ഫ്ലോറിഡയിൽ നിരോധിച്ചു. ​ഫ്ലോറിഡ ഗവർണർ റൻ ദെസാന്റിസ് ഗർഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള ബില്ലിൽ ഒപ്പുവെച്ചു. ​ഫ്ലോറിഡയിലെ ജീവനെയും കുടുംബങ്ങളെയും പിന്തുണക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ച ശേഷം പറഞ്ഞത്.

ഗർഭം അമ്മയുടെ ജീവന് അപത്തുണ്ടാക്കാത്ത പക്ഷം ആറാഴ്ചക്ക് ശേഷം ഗർഭഛിദ്രം അനുവദിക്കുന്നതല്ല. ബലാത്സംഗത്തിന്റെ ഫലമായ ഗർഭം 15 ആഴ്ച കവിയാത്തതാണെങ്കിലും ഭ്രൂണത്തിന് അതിജീവിക്കാൻ സാധിക്കാത്ത വിധം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗർഭ ഛിദ്രം അനുവദിക്കുന്നതാണ്.

അതേസമയം, ഫ്ലോറിഡയുടെ നടപടിയെ വൈറ്റ് ഹൗസ് വിമർശിച്ചു. ഇത് സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും പരിഗണിക്കാതെ സ്വീകരിച്ച നടപടിയാണെന്നും ​വൈറ്റ് ഹൗസ് വ്യക്തമാക്കി.

Tags:    
News Summary - Florida House Passes 6-Week Abortion Ban Amid Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.