വെടിവെപ്പുണ്ടായ ഫ്ലോറിഡ ഹൈലിയയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് മുന്നിൽനിന്ന്​ ​െപാലീസ്​ ഉദ്യോഗസ്​ഥർ തെളിവുകൾ ശേഖരിക്കുന്നു 

ഫ്ലോറിഡ ക്ലബ്ബില്‍ സംഗീത പരിപാടിക്കെത്തിയവർക്കുനേരെ വെടിവെപ്പ്: രണ്ട് മരണം; 20 ഓളം പേര്‍ക്ക് പരിക്ക്​

ഫ്ലോറിഡ (യു.എസ്): ഫ്ലോറിഡയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിന് വെളിയിൽ സംഗീത പരിപാടിക്ക്​ ഒത്തുകൂടിയവർക്കുനേരെ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക്​ പരിക്കേറ്റു.

ഹൈലിയയിലെ ബില്യാര്‍ഡ്‌സ് ക്ലബ്ബിൽ ഞായറാഴ്ച പുലർച്ചെ (പ്രാദേശിക സമയം അർധരാത്രി 12നും ഒന്നിനും ഇടയ്​ക്ക്​) ആണ്​ വെടിവെപ്പ്​ നടന്നത്​. ഒരു വെള്ള നിസ്സാൻ പാത്ത്​ഫൈൻഡർ വാഹനത്തിൽ എത്തിയ മൂന്നുപേരാണ്​ വെടിവെപ്പിന്​ പിന്നിൽ. അതിവേഗത്തിൽ വന്നുനിർത്തിയ വാഹനത്തിൽ നിന്ന്​ ചാടിയിറങ്ങിയ മൂന്നുപേർ ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയായിരുന്നെന്ന്​ മയാമി- ഡേഡ്​ പൊലീസ്​ ഡയറക്​ടർ ആൽഫ്രെഡോ റെമിറെസ് മുന്നാമൻ പറഞ്ഞു.​

വെടിവെപ്പില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. 25നടുത്ത്​ ആളുകൾ പര​ിക്കേറ്റ്​ സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്​. അക്രമികളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍തന്നെ പൊലീസിൽ അറിയിക്കണമെന്നും ആൽഫ്രെഡോ റെമിറെസ് അഭ്യര്‍ഥിച്ചു.

Tags:    
News Summary - Florida club shooting: 2 dead, over 20 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.