വെള്ളപ്പൊക്കം: ആശങ്ക പങ്കുവെച്ച മോദിക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: വെള്ളപ്പൊക്കത്തെ തുടർന്ന് പാകിസ്താനിലുണ്ടായ നാശനഷ്ടങ്ങളിൽ ആശങ്ക പങ്കുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് പാക് പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫ്. പ്രകൃതി ദുരന്തത്തിന്റെ ആഘാതങ്ങളിൽ നിന്ന് രാജ്യം കരകയറുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവചനാതീതമായ മഴ മൂലം രാജ്യം വ്യാപകമായി നേരിട്ട വെള്ളപ്പൊക്കത്തിൽ 1100 ആളുകൾ മരിക്കുകയും 3കോടിയിലധികം ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

പാകിസ്താനിൽ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖമുണ്ടെന്നും എത്രയും പെട്ടെന്ന് ജനങ്ങൾ സാധാരണ നില കൈവരിക്കട്ടെയെന്നും മോദി തിങ്കളാഴ്ച പറഞ്ഞിരുന്നു.

Tags:    
News Summary - Floods: Pakistan PM thanks Modi for sharing concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.