വിമാനത്തിൽ പൊരിഞ്ഞ അടി​; യാത്രക്കാരിയുടെ ഇടിയേറ്റ്​ ജീവനക്കാരിയുടെ പല്ലുകൾ പൊഴിഞ്ഞു -VIDEO

കാലിഫോർണിയ: യാത്രക്കാരിയും വിമാന ജീവനക്കാരിയും തമ്മിലുള്ള വാക്കേറ്റം ​കൈയ്യാങ്കളിയിൽ കലാശിച്ചു. യാത്രക്കാരിയുടെ ഇടിയേറ്റ്​ ജീവനക്കാരിയുടെ രണ്ട്​ പല്ലുകൾ പൊഴിഞ്ഞു. മൂക്കിൽ നിന്നും വായിൽനിന്നും രക്​തം വാർന്നു.

യുഎസ് ആസ്ഥാനമായുള്ള സൗത്ത്​ വെസ്റ്റ്​ എയർലൈനിന്‍റെ വിമാനത്തിലാണ്​ ഞെട്ടിക്കുന്ന സംഭവം. സാൻ ഡിയാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ ഒരുങ്ങുന്നതിനിടെ സീറ്റ് ബെൽറ്റ് ഉറപ്പിക്കാൻ ജീവനക്കാരി യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ്​ ഒരു യാത്രക്കാരി ക്ഷുഭിതയായി മുഖത്തിടിച്ചത്​.

തക്കസമയത്ത്​ മറ്റൊരു യാത്രക്കാരൻ ഇടപെട്ടതിനാൽ കൂടുതൽ വഷളാവാതെ പ്രശ്​നം അവസാനിച്ചു. സഹയാത്രക്കാരിൽ ആരോ പകർത്തിയ അടിയുടെ വിഡിയോ ഇതിനകം വൈറലായി. സാക്രമെ​േന്‍റായിൽ നിന്ന് സാൻഡിയാഗോയിലേക്ക് പോകുന്ന വിമാനത്തിലാണ്​ സംഭവമെന്ന്​ സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജാലകത്തിനരികിലിരുന്ന സ്​ത്രീയോട്​ സംസ്ാരിക്കുന്നതിനിടെ വിമാന ജീവനക്കാരി മറ്റൊരു സീറ്റിലിരുന്ന യാത്രക്കാരിയുടെ ദേഹത്ത്​ സ്​പർശിച്ചുവെന്നും ഇതാണ്​ അടിയിൽ കലാശിച്ചതെന്നും പറയപ്പെടുന്നു.

Tags:    
News Summary - Flight attendant punched in face, left with broken teeth, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.