Posted On
date_range Updated On
date_range അഫ്ഗാനിസ്താനിൽ വെള്ളപ്പൊക്കം; 37 മരണം
കാബൂൾ: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഫ്ഗാനിസ്താനിൽ 37 മരണം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത വിദൂര പ്രദേശങ്ങളെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
ഞായറാഴ്ച് പടിഞ്ഞാറേ പ്രവിശ്യയായ ഹേറാത്തിൽ മാത്രം 24 പേർ മരിച്ചു. ഘോർ പ്രവിശ്യയിൽ കുട്ടികൾ ഉൾപ്പെടെ 10 പേരാണ് മരിച്ചത്. ഇവിടെ 163 വീടുകൾ ഭാഗികമായി തകരുകയും 910 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്താകെ 405 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ചിലയിടങ്ങളിൽ നദി കരകവിഞ്ഞൊഴുകുകയാണെന്നും അഫ്ഗാനിസ്താൻ പ്രകൃതി ദുരന്ത മന്ത്രാലയം വക്താവ് തമീം അസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.