ഫിലിപ്പീൻസ് മുൻ പ്രസിഡന്റിന്റെ ഐ.സി.സി വിചാരണ തുടങ്ങി

ഹേ​ഗ്: ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്റ് റോ​​ഡ്രി​ഗോ ഡ്യൂ​ട്ട​ർ​ട്ടെ​യു​ടെ വി​ചാ​ര​ണ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ൽ തു​ട​ങ്ങി. അ​ധി​കാ​ര​ത്തി​ലി​രി​ക്കെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് 80കാ​ര​നെ​തി​രാ​യ കു​റ്റം.

ഫി​ലി​പ്പീ​ൻ ന​ഗ​ര​മാ​യ ഡ​വാ​​ഓ​യി​ൽ മേ​യ​റാ​യി തു​ട​ങ്ങി പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലി​രു​ന്ന കാ​ല​ത്താ​ണ് മാ​ഫി​യ​യെ ല​ക്ഷ്യ​മി​ട്ട നീ​ക്കം. ഡ്യൂ​ട്ട​ർ​ട്ടെ​ക്കെ​തി​രെ കു​റ്റം ചു​മ​ത്ത​ണോ ​എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന പ്രാ​ഥ​മി​ക വി​ചാ​ര​ണ​യാ​ണ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​​ത്തി​ന്റെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​യാ​യ നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ഫെ​ർ​ഡി​ന​ന്റ് മാ​ർ​കോ​സ് ജൂ​നി​യ​ർ ന​ട​ത്തു​ന്ന പ​ക​പോ​ക്ക​ലാ​ണ് കേ​സി​ലെ​ത്തി​യ​തെ​ന്ന് മു​ൻ പ്ര​സി​ഡ​ന്റി​ന്റെ അ​നു​കൂ​ലി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഡ്യൂ​ട്ട​ർ​ട്ടെ​യു​ടെ മ​ക​ൾ 2028ൽ ​പ്ര​സി​ഡ​ന്റ് സ്ഥാ​ന​​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു​കൂ​ടി ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. 

Tags:    
News Summary - ICC opens hearings into ex-Philippine President Rodrigo Duterte

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.