ചൈന ആണവായുധ ശേഖരം വൻ തോതിൽ വർധിപ്പിക്കുന്നതായി യു.എസ്

വാഷിങ്ടൺ: ചൈന തങ്ങളുടെ ആണവായുധ ശേഖരം വൻ തോതിൽ വർധിപ്പിക്കുന്നതായി യു.എസ്. ജനീവയിൽ നടന്ന നിരായുധീകരണ സമ്മേളനത്തിലാണ് യു.എസ് അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫറിന്‍റെ പ്രസ്താവന. ചൈനയുടെ കൈവശം നിലവിൽ 600 ലധികം ആണവ പോർമുനകൾ ഉണ്ടെന്നും 2030 ഓടെ ഇത് 10,000 കടക്കുമെന്നും യു.എസ് പ്രതിരോധ മന്ത്രാലയം കണക്കാക്കുന്നു.

ചൈന രഹസ്യമായി ആണവപരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും സി ചുവാൻ പ്രവിശ്യയിലെ പർവതപ്രദേശങ്ങളിൽ ആണവായുധ നിർമാണത്തിനുളള സൗകര്യങ്ങൾ ചൈന വിപുലീകരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നും യു.എസ് ആരോപിക്കുന്നു.

റഷ്യയുമായുളള ന്യൂ സ്റ്റാർട്ട് (New START) കരാർ അവസാനിച്ച സാഹചര്യത്തിൽ ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയൊരു ആണവ നിയന്ത്രണ കരാർ വേണമെന്ന് ആമേരിക്ക ആവശ്യപ്പെടുന്നു.റഷ്യയുടെ സഹായത്തോടെ ചൈന ആണവ ശേഷി വർദ്ധിപ്പിക്കുന്നത് ആഗോള സുരക്ഷക്ക് ഭീഷണിയാണെന്നും യു.എസ് ഉദ്യോഗസ്ഥൻ സമ്മേളനത്തിൽ വ്യക്തമാക്കി

എന്നാൽ തങ്ങളുടെ ആണവായുധങ്ങൾ ആത്മരക്ഷക്കുളളതാണെന്നും ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന നയത്തിൽ മാറ്റമില്ലെന്നുമാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.

Tags:    
News Summary - China is massively increasing its nuclear arsenal, says US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.