ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യാത്ര ചെയ്യരുതെന്നും സ്കൂളുകൾ അടച്ചിടാനും ന്യൂയോർക്ക് സർക്കാർ ഉത്തരവിട്ടു. മാൻഹട്ടനിലും ബ്രൂക്ലിനിലും ഒമ്പതു മുതൽ മുതൽ 11 ഇഞ്ച് വരെ മഞ്ഞുമൂടിയിട്ടുണ്ട്. യു.എസ് തലസ്ഥാനമായ വാഷിംഗ്ടൺ മുതൽ വടക്കൻ സംസ്ഥാനമായ മെയ്ൻ വരെയുള്ള പ്രദേശങ്ങളിൽ രണ്ടടി (60 സെന്റീമീറ്റർ) വരെ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്.
ന്യൂയോർക്കിൽ പ്രാദേശിക സമയം രാവിലെ ആറു മണിക്ക് മഞ്ഞുവീഴ്ചയും മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയുമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെ മുതൽ കൊടുങ്കാറ്റും വീശിത്തുടങ്ങി.
മേഖലയിൽ 5,000ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എട്ട് ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ന്യൂയോർക്കിൽ, തെരുവുകളും ഹൈവേകളും പാലങ്ങളും തിങ്കളാഴ്ച ഉച്ചവരെ അടച്ചിടുമെന്ന് മേയർ സൊഹ്‌റാൻ മംദാനി പറഞ്ഞു. അടുത്തകാലത്തൊന്നും ന്യൂയോർക്ക് നഗരം ഇതുപോലൊരു പ്രതികൂല കാലാവസ്ഥയെ നേരിട്ടിട്ടില്ല. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.