റോബ് ജെറ്റെൻ

38കാരൻ റോബ് ജെറ്റെൻ ഡച്ച് പ്രധാനമന്ത്രി

ആം​സ്റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​യി 38കാ​ര​നാ​യ റോ​ബ് ജെ​റ്റെ​ൻ ചു​മ​ത​ല​യേ​റ്റു. ജെ​റ്റ​ന്റെ ഡെ​മോ​ക്രാ​റ്റ്സ് പാ​ർ​ട്ടി ന​യി​ക്കു​ന്ന മൂ​ന്നു ക​ക്ഷി​ക​ള​ട​ങ്ങി​യ ന്യൂ​ന​പ​ക്ഷ സ​ർ​ക്കാ​റാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ജാ​വി​ന് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്.

പാ​ർ​ല​​മെ​ന്റി​ന്റെ 150 അം​ഗ അ​ധോ​സ​ഭ​യി​ൽ ഭ​ര​ണ​സ​ഖ്യ​ത്തി​ന് 66 സീ​റ്റേ​യു​ള്ളൂ. ഉ​പ​രി​സ​ഭ​യി​ലും ഭൂ​രി​പ​ക്ഷ​മി​ല്ല. ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​സ്‍ലാം വി​രു​ദ്ധ കാ​മ്പ​യി​ന​റാ​യ ഗീ​ർ​ത് വൈ​ൽ​ഡേ​ഴ്സി​നെ ഇ​ഞ്ചോ​ടി​ഞ്ഞ് പോ​രാ​ട്ട​ത്തി​ൽ മ​റി​ക​ട​ന്നാ​ണ് ജെ​റ്റെ​ൻ ജ​യം പി​ടി​ച്ച​ത്. ഫ്രീ​ഡം ആ​ൻ​ഡ് ഡെ​മോ​ക്ര​സി, ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് സ​ഖ്യം എ​ന്നി​വ​യാ​ണ് ഭ​ര​ണ​സ​ഖ്യ​ത്തി​ലെ മ​റ്റു ക​ക്ഷി​ക​ൾ. 2017ൽ ​ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്റി​ലെ​ത്തി​യ ജെ​റ്റെ​ൻ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണ്. 

Tags:    
News Summary - Rob Jetten becomes Netherlands' youngest ever PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.