അമേരിക്കയിൽ മുൻ ഫുട്​ബാൾ താരം അഞ്ചു പേരെ വെടിവെച്ചുകൊന്നു

വാഷിങ്​ടൺ: അമേരിക്കൻ ​ദേശീയ ഫുട്​ബാൾ ലീഗിൽ നിറഞ്ഞുനിന്ന മുൻ താരം രണ്ടു കുട്ടികളെയുൾപെടെ അഞ്ചുപേരെ വെടിവെച്ചുകൊന്നു. ശേഷം സ്വയം വെടിവെച്ച്​ ആത്​മഹത്യ ചെയ്​തു. അമേരിക്കൻ ലീഗിൽ വിവിധ ക്ലബുകൾക്കായി കളിച്ച ഫിലിപ്​ ആദംസ്​ ​വ്യാഴാഴ്ചയാണ്​ സൗത്​ കരോലൈനയിൽ കൂട്ട വെടിവെപ്പ്​ നടത്തിയത്​. പ്രമുഖ ഡോക്​ടർ ഉൾപെടെ കൊല്ലപ്പെട്ടവരിൽ പെടും. 70 കാരനായ ​േഡാ. റോബർട്ട്​ ലെസ്ലി, ഭാര്യ ബാർബറ, എന്നിവരും അവരുടെ ചെറുമക്കളുമാണ്​ കൊല്ലപ്പെട്ടത്​. ഒരാൾ അത്യാസന്ന നിലയിൽ ചികിത്സയിലാണ്​.

ആക്രമണകാരണം വ്യക്​തമല്ല. ഡോ. ലെസ്ലി നേരത്തെ ആദംസിനെ ചികിത്സിച്ച ​േഡാക്​ടറാണെന്ന്​ റിപ്പോർട്ടുണ്ട്​​. നീണ്ട കാലം യു.എസിലെ ഹിൽ ജനറൽ ആശുപത്രിയിൽ ഡോക്​ടറായിരുന്നു ഡോ. ലെസ്ലി.

ആറു സീസണുകളിലായി ദേശീയ ഫുട്​ബാൾ ലീഗിൽ 78 മത്സരങ്ങളിൽ ഇറങ്ങിയ താരമാണ്​ ഫിലിപ്​ ആദംസ്​. 2015ൽ പ്രഫഷനൽ ഫുട്​ബാളിൽനിന്ന്​ വിരമിച്ചു. ത​െന്‍റ മകന്‍റെ ആക്രമണത്തിനും മരണത്തിനും കാരണം ഫുട്​ബാളാണെന്ന്​ ഫിലിപ്​ ആദംസിന്‍റെ പിതാവ്​ കുറ്റപ്പെടുത്തി.

Tags:    
News Summary - Five dead in S.C. shooting committed by ex-NFL player Phillip Adams, who then killed himself, authorities say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.