210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം

ബാലി: വ്യായാമത്തിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ വീണ് കഴുഞ്ഞൊടിഞ്ഞ് ഫിറ്റ്നസ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ഇന്തൊനേഷ്യയിലെ ബാലിയിൽ ജിംനേഷ്യത്തിൽ വ്യായാമത്തിനിടെയാണ് 33കാരനായ ജസ്റ്റിൻ വിക്കി അപകടത്തിൽപെട്ടത്. ബാർബെൽ ഉയര്‍ത്തി സ്ക്വാറ്റ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ശരീരത്തിൽ പതിക്കുകയായിരുന്നു.

ജൂലൈ 15ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാരം താങ്ങാൻ സാധിക്കാതെ വിക്കി പിറകിലേക്കു വീഴുകയായിരുന്നു. പിന്നാലെ ബാർബെൽ കഴുത്തിൽ പതിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാലിയിലെ പാരഡൈസ് എന്ന സ്ഥാപനത്തിലെ ഫിറ്റ്നസ് ട്രെയിനറായിരുന്നു വിക്കി. വിക്കി 210 കിലോഗ്രാം ഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടതെന്ന് ന്യൂസ് ഏഷ്യ ചാനൽ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Fitness Trainer Tries To Lift 210 Kilos, Dies After Weight Falls On Neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.