Posted On
date_range Updated On
date_range ഫിറ്റ്നസ് ഇൻഫ്ലുവൻസർ 33ാം വയസിൽ രണ്ട് തവണ ഹൃദയാഘാതം വന്ന് മരിച്ചു
സാവോപോളോ: ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ ലാരിസ ബോർഗസ്(33) ഇരട്ട ഹൃദയാഘാതം വന്ന് മരിച്ചു. അസുഖത്തെ തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലാരിസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത പുറത്തുവിട്ടത്.
ഗ്രമദോയിലേക്ക് യാത്ര ചെയ്യവെ ഹൃദയാഘാതമുണ്ടായി ആഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തന്നെ അവർ കോമയിലായി. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.
അവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഫിറ്റ്നസ്, ഫാഷൻ, യാത്ര വിവരങ്ങെളല്ലാം ലാരിസ ഇൻസ്റ്റഗ്രാമിൽ പതിവായി പങ്കുവെക്കാറുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ 30,000 ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.