സന്തോഷമുള്ള രാജ്യം ഫിൻലൻഡ്​ തന്നെ

ന്യൂയോർക്​: തുടർച്ചയായ മൂന്നാംവർഷം ലോകത്തെ ഏറ്റവും ​സന്തോഷമുള്ള രാജ്യമെന്ന പദവി അരക്കിട്ടുറപ്പിച്ച്​ ഫിൻലൻഡ്​. 156 രാജ്യങ്ങളുടെ പട്ടികയിലാണ്​​ ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യു.എൻ തെരഞ്ഞെടുത്തത്​.

ഓരോ രാജ്യങ്ങളിലുമു​ള്ള പൗരൻമാരുടെ സന്തോഷത്തി​​െൻറ അളവ്​,ജി.ഡി.പി, സാമൂഹിക പിന്തുണ, വ്യക്​തികൾക്ക്​ നൽകുന്ന സ്വാതന്ത്ര്യം, അഴിമതിയുടെ നിരക്ക്​ എന്നിവ അടിസ്​ഥാനപ്പെടുത്തിയാണ്​ പട്ടിക തയാറാക്കിയത്​.

ജീവിത നിലവാരം ഏറ്റവും കൂടുതൽ മെച്ചപ്പെട്ട രാജ്യമാണ്​ ഫിൻലൻഡ്​. അസമത്വവും ദാരി​​​ദ്ര്യവും ഏറ്റവും കുറവാണിവിടെ. സ്വിറ്റ്​സർലൻഡ്​, ന്യൂസിലാൻഡ്​, ആസ്​​ട്രിയ, ലക്​സ​​ംബർഗ്​ എന്നീ രാജ്യങ്ങൾ ആദ്യ പത്തിലുണ്ട്​. സിംബാബ്​വെ, ദക്ഷിണ സുഡാൻ, അഫ്​ഗാനിസ്​താൻ എന്നിവയാണ്​​ സന്തോഷം കുറഞ്ഞ രാജ്യങ്ങൾ.

Tags:    
News Summary - finland most happiness country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.