പാകിസ്താനിൽ 19 വയസുള്ള നർത്തകിയെ വെടിവെച്ചുകൊന്നു. ലാഹോറിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. തിങ്കളാഴ്ച വൈകിട്ട് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 180 കിലോമീറ്റർ അകലെ ഫൈസലാബാദ് നഗരത്തിലെ ജന്ദവാല ഫടക് ഏരിയയിലുള്ള തിയറ്ററിലേക്ക് പോകുകയായിരുന്ന ആയിഷ എന്ന നർത്തകിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
സംഭവത്തില്‍ ആരെയും സംശയമില്ലെന്നാണ് ആയിഷയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ദുരഭിമാന കൊലയാണോ എന്ന് സംശയമുണ്ട്. എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചിതയായ ആയിഷ ഫൈസലാബാദില്‍ തന്നെ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാളെയും മുന്‍ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുമെന്നും കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം റാവല്‍പിണ്ടി നഗരത്തില്‍ ഒരു നര്‍ത്തകിക്കുനോരെ ഒരാള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരു നർത്തകൻ കൊല്ലപ്പെട്ടിരുന്നു. നൃത്തം നടന്നുകൊണ്ടിരിക്കെയാണ് മദ്യപിച്ച ഒരാള്‍ മെഹക് നൂര്‍ എന്ന നര്‍ത്തകിക്കുനേരെ നിറയൊഴിച്ചത്. നൂര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സഹനര്‍ത്തകനായിരുന്ന നവീദ് സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. ഇംറാൻ എന്നയാളാണ് അന്ന് വെടിവെച്ചത്. ഇയാൾ നൂറിനോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും അവർ നിരസിച്ചു. തുടർന്നാണ് വെടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.