തെഹ്റാൻ: അമേരിക്കക്ക് കനത്ത തിരിച്ചടിയായി തകർന്നു വീണ യുദ്ധവിമാനങ്ങൾ. ഇറാന്‍ തകര്‍ത്ത യു.എസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനായുള്ള തിരച്ചിൽ ഊർജിതമാക്കി ഇരു രാജ്യങ്ങളും തമ്മിൽ മത്സരം. ഇതിനിടെ തർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ഇറാൻ സർക്കാർ പ്രഖ്യാപിച്ചു.
രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ഇതിൽ ഒരു പൈലറ്റിനെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. രണ്ട് വ്യോമസേനാംഗങ്ങളെ അമേരിക്ക ഇതിനോടകം രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.ഇറാൻ ആകാശത്തിന്മേൽ യു.എസിനും ഇസ്രായേലിനും പൂർണ്ണ നിയന്ത്രണമുണ്ടെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെയും അവകാശവാദങ്ങൾക്കിടെയാണ് ആക്രമണം നടന്നത്.
രണ്ട് സീറ്റുകളുള്ള എഫ്-15E യുദ്ധവിമാനമാണ് ഇറാൻ വെടിവെച്ചിട്ടത്. ഇതിനുപുറമെ പേർഷ്യൻ കടലിടുക്കിന് സമീപം ആക്രമിക്കപ്പെട്ട എ-10 വർത്തോഗ് വിമാനത്തിലെ പൈലറ്റ് രക്ഷപ്പെട്ടതായി വിവരമുണ്ട്. കാണാതായ പൈലറ്റിനായി തെക്കുപടിഞ്ഞാറൻ ഇറാനിൽ റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.
ഇതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ അമേരിക്കൻ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് വെടിവപ്പുണ്ടായി. എന്നാൽ യുദ്ധസാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ സ്വാഭാവികമാണെന്നും ഇത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്നും ട്രംപ് പ്രതികരിച്ചു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.
പൈലറ്റിനുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നതിനിടെ യു.എസിനെ ട്രോളി ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തുവന്നിട്ടുണ്ട്. ‘തന്ത്രമില്ലാത്ത യുദ്ധം’ ആരംഭിച്ചത്. ആദ്യം ലക്ഷ്യമിട്ട ഇറാനിലെ ഭരണകൂട മാറ്റത്തില്‍ നിന്നു ഞങ്ങളുടെ പൈലറ്റിനെ ആരെങ്കിലും കണ്ടെത്താൻ സഹായിക്കുമോ, പ്ലീസ് എന്ന ചോദ്യത്തിലേക്ക് അവര്‍ തരം താഴ്ത്തപ്പെട്ടിരിക്കുന്നു’ -ഗാലിബാഫ് എക്സ് കുറിപ്പിൽ ട്രോളി. ‘വൗ, എന്തൊരു അദ്ഭുതകരമായ പുരോഗതി. തികഞ്ഞ ബുദ്ധിശാലികള്‍ തന്നെ’ എന്ന് കൂടി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പൈലറ്റിനെ കണ്ടെത്താനായി മധ്യ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ അമേരിക്കൻ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കറൂൺ നദിക്ക് മുകളിലുള്ള പാലത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കാണാതായ പൈലറ്റിനായുള്ള യു.എസ് സേനയുടെ തിരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിലെ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ തൽകാലത്തേക്ക് നിർത്തിവെച്ചു.
അതേസമയം യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയത് ആശങ്ക വർധിപ്പിക്കുന്നു. യു.എസ് പ്രതിനിധികളുമായി നിലവിൽ കൂടിക്കാഴ്ച huക്കില്ലെന്നാണ് ഇറാൻ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.