യു.എസിൽ ജൂതപ്പള്ളിയിൽ പ്രാർഥനക്കെത്തിയവരെ ബന്ദിയാക്കിയ ആക്രമിയെ വെടിവെച്ചുകൊന്നു

വാഷിങ്ടൺ: യു.എസിലെ ടെക്‌സസിൽ ജൂതപ്പള്ളിയിൽ പ്രാർഥനക്കെത്തിയവരെ ബന്ദികളാക്കി.ആയുധധാരിയെ പൊലീസ് വെടിവെച്ചുകൊന്നു. ബന്ദികളെ രാത്രി രക്ഷപ്പെടുത്തുകയും ചെയ്തു.

നാലുപേരെയാണ് ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ ആദ്യം വിട്ടയച്ചിരുന്നു. മോചിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ സിനഗോഗിൽ പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആയുധധാരി ആളുകളെ ബന്ദികളാക്കിയത്.

അഫ്ഗാനിസ്താനി​ൽ യു.എസ് സൈനിക ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചതിന് യു.എസിൽ തടവിൽ കഴിയുന്ന പാക് ന്യൂറോ സയന്‍റിസ്റ്റ് ആഫിയ സിദ്ദീഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെ ബന്ദിയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇതുമായി ബന്ധമില്ലെന്ന് ആഫിയയുടെ അഭിഭാഷകൻ പ്രതികരിച്ചു. 49 കാരിയായ ആഫിയ സിദ്ദീഖിയെ 86 വർഷം തടവിനാണ് ശിക്ഷിച്ചത്. ജൂതപുരോഹിതൻ അടക്കം നാലു വിശ്വാസികളെയാണ് ബന്ദിയാക്കിയത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് എഫ്.ബി.ഐ അറിയിച്ചു.

Tags:    
News Summary - FBI storms Texas synagogue to release hostages, gunman dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.