ന്യൂയോർക്: പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പൊലീസ് തിരയുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐ.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി സഹകരിച്ചെന്ന് ആരോപണമുള്ള ഹർപ്രീത് സിങ് എന്ന ഹാപ്പി പാസിയ എന്ന ജോറയെ ആണ് കുടിയേറ്റ- കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് യു.എസ് നഗരമായ സാക്രമന്റോയിൽ എഫ്.ബി.ഐ പിടികൂടിയത്.
രണ്ട് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുള്ള ഹർപ്രീത് നിയമവിരുദ്ധമായാണ് യു.എസിലെത്തിയതെന്നും പിടികൂടാതിരിക്കാൻ എളുപ്പം കളയാവുന്ന ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്നും എഫ്.ബി.ഐ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.