ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇന്ത്യൻ യുവാവിനെ കണ്ടെത്തുന്നവർക്ക് 2.1 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ

വാഷിങ്ടൺ: ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ കഴിയുന്ന ഇന്ത്യൻ വംശജനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എഫ്.ബി.ഐ 2.1 കോടി രൂപ പ്രതഫലം പ്രഖ്യാപിച്ചു. എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ പെട്ട ഭദ്രേഷ്‍കുമാർ ഛേതൻഭായ് പട്ടേലിനെ കണ്ടെത്താനാണ് 250,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

മേരിലാൻഡിലെ ഹാനോവറിലെ ഡോണട്ട് കടയിൽ ജോലി ചെയ്യുകയായിരുന്നു ഭദ്രേഷ്കുമാറും ഭാര്യ പാലക്കും. 2015 ലാണ് കൊലപാതകം നടന്നത്. അന്ന് 24 വയസായിരുന്ന ഭദ്രേഷിന്. കടയിൽ വെച്ച് കറിക്കത്തികൊണ്ട് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു ഇയാൾ. രാത്രി ഷിഫ്റ്റിൽ ആളുകൾ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു അരുംകൊല. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. 2015 ഏപ്രിലിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും രക്ഷപ്പെട്ടു.

Tags:    
News Summary - FBI announces ₹ 2.1 crore reward on Indian man who killed wife in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.