അൽജസീറ റിപ്പോർട്ടറുടെ 21 അംഗ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ: അൽജസീറ അറബിക് ചാനലിന്‍റെ റിപ്പോർട്ടർ മോമിൻ അൽഷറഫിയുടെ 21 അംഗ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന് മേൽ ഇസ്രായേൽ സൈന്യം ബോംബിടുകയായിരുന്നു.

മോമിൻ അൽഷറഫിയുടെ പിതാവ് മഹ്മൂദ്, മാതാവ് ആമിന, സഹോദരങ്ങൾ, മരുമക്കൾ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.

വീടിന്‍റെ സ്ഥാനത്ത് ഒരു കൂറ്റൻ ഗർത്തമാണ് അവശേഷിക്കുന്നതെന്ന് അൽഷറഫി പറഞ്ഞു. മൃതദേഹങ്ങൾക്ക് അരികിലെത്താൻ സിവിൽ ഡിഫൻസിന് സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവർക്ക് വിടനൽകാനോ അന്ത്യകർമങ്ങൾ ചെയ്യാനോ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ഒക്ടോബർ 25ന് അൽജസീറ അറബിക് ചീഫ് റിപ്പോർട്ടർ വാഇൽ അൽദഹ്ദൂഹിന്‍റെ കുടുംബത്തെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Family of Al Jazeera correspondent killed in Israeli attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.