ലോക കാലാവസ്ഥാ ഉച്ചകോടി; വാഗ്ദാനങ്ങൾ പാലിക്കാനാവാതെ സമ്പന്ന രാജ്യങ്ങൾ

ന്യൂയോർക്ക്:ലോക കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ ദരിദ്ര രാജ്യങ്ങൾക്ക് 100 ബില്യൺ ഡോളറിന്റെ സഹായം നൽകുന്നതിലെ പരാജയവും ആഗോളതാപനം 1.5 ഡിഗ്രിയിൽ താഴെ നിലനിർത്താനുള്ള പ്രവർത്തനങ്ങളും യു.എൻ കാലാവസ്ഥാ ഉച്ചകോടിയിലെ (COP 27) മുഖ്യ ചർച്ചാ വിഷയങ്ങളാകും .

ഈജിപ്തിലെ ശറമുശൈഖിൽ നവംബർ ആറു മുതൽ 18വരെയാണ് ഉച്ചകോടി നടക്കുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, കോപ് - 27 ൽ 18 അംഗ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.

ധനകാര്യത്തിന്റെ ബഹുമുഖ നിർവചനം,2025-നപ്പുറം ധനകാര്യത്തിൽ ഒരു പുതിയ കൂട്ടായ ലക്ഷ്യം ,കാലാവസ്ഥാ ധനസഹായത്തിനായി പ്രതിവർഷം 100 ബില്യൺ ഡോളർ നൽകുന്ന കാര്യങ്ങൾ , സാമ്പത്തിക സ്ത്രോതസിന്‍റെ സുതാര്യത തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഇന്ത്യ ശ്രദ്ധിക്കുകയെന്ന് അധികൃതർ പറഞ്ഞു.

നവംബർ 7, 8 തീയതികളിൽ ലോക നേതാക്കളുടെ ഉച്ചകോടിക്കും ഈജിപ്ത് ആതിഥേയത്വം വഹിക്കും. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുൾപ്പെടെ 90 രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ശരത്കാല ബജറ്റിനുള്ള തയാറെടുപ്പുകൾ ശരിയായ രീതിയിൽ നടന്നാൽ യു.കെ പ്രധാനമന്ത്രി ഋഷി സുനക്ക് ഉച്ചകോടിയിൽ പങ്കെടുത്തേക്കും.

'പാകിസ്ഥാനിലെയും, നൈജീരിയയിലെയും വിനാശകരമായ വെള്ളപ്പൊക്കം, ആഫ്രിക്കൻ പ്രദേശത്തെ നീണ്ട വരൾച്ച, യു.എസിൽ ഈ വർഷം റിപ്പോർട്ടു ചെയ്ത 15-ലധികം തീവ്ര കാലാവസ്ഥാ മാറ്റങ്ങൾ ഓരോന്നിനും 1 ബില്യൺ ഡോളറിന്റെ നഷ്ടംമാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ജീവിതത്തെയും ആവാസവ്യവസ്ഥയെയും ബാധിച്ചു.ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കി. '

യൂണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റ് ക്ലൈമറ്റ് ആൻഡ് എനർജി പ്രോഗ്രാം പോളിസി ഡയറക്ടർ റേച്ചൽ ക്ലീറ്റസ് പറഞ്ഞു.

2015ലെ പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നത് ആഗോളതാപം വ്യവസായ വത്കരണത്തിന് മുമ്പത്തേതിലും 1.5 ഡിഗ്രി സെൽഷ്യത്തിലധികം ഉയരാൻ അനുവദിച്ചു കൂടാ എന്നായിരുന്നു.

എന്നാൽ സമീപകാല യു.എൻ റിപ്പോർട്ടുകൾ പറയുന്നത് 1.5 ഡിഗ്രി സെൽഷ്യസ് ലക്ഷ്യം കൈവരിക്കില്ലെന്നും നൂറ്റാണ്ട് അവസാനത്തോടെ ഇത് 2.8 ഡിഗ്രിയിലേക്ക് എത്തുമെന്നുമാണ്.

Tags:    
News Summary - failure of rich nations on delivering 100bn among issues on cop 27agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.