റഫയിൽ കടുത്ത ഭക്ഷ്യദാരിദ്ര്യം; രോഗികൾ നിറഞ്ഞ് ആശുപത്രികൾ

റഫ: വടക്കൻ ഗസ്സയിൽനിന്ന് ആട്ടിയോടിക്കപ്പെട്ട് തെക്കുഭാഗത്ത് റഫ അതിർത്തിയോട് ചേർന്ന് തെരുവിൽ കഴിയുന്നവർ കടുത്ത ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുകയാണെന്ന് റിപ്പോർട്ട്. ഇതിനിടെ, യുദ്ധവിമാനങ്ങൾ ബോംബിടുന്നത് ഇവരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

ഗസ്സയിലെ ആരോഗ്യരംഗം പാടെ തകർന്നതിനാൽ പരിക്കേറ്റവർക്ക് ചികിത്സയും ലഭിക്കുന്നില്ല. പ്രവർത്തിക്കുന്ന ചുരുക്കം ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അഭയാർഥി ക്യാമ്പുകളും ആരാധനാലയങ്ങളും ഇസ്രായേൽ സേന ബോംബിട്ട് തകർക്കുകയാണ്. നുസൈറാത്, അൽ മഗാസി അഭയാർഥി ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ശാബൂറ ക്യാമ്പിൽ വീടിന് ബോംബിട്ട് ആറുപേരെ കൊലപ്പെടുത്തി. ഗസ്സ നഗരത്തിലെ അൽ ദറാജിൽ മസ്ജിദിനുനേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അൽ സൈത്തൂൻ, അൽ ശുജൈയ, അൽ സബ്റ പ്രദേശങ്ങളിലും വീടുകളെ ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് നടക്കുന്നത്.

അതേസമയം, ഹമാസിന്റെ പ്രത്യാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ മൂന്നുദിവസത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി. കടുത്ത ചെറുത്തുനിൽപ് നടത്തുന്ന അൽഖസ്സാം ബ്രിഗേഡ് നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും സൈനികരെ കൊലപ്പെടുത്തിയതായും അറിയിച്ചു.

ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു

ജറൂസലം: ഇന്ത്യൻ വംശജനായ ഇസ്രായേൽ സൈനികൻ ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗിൽ ഡാനിയെൽസ് (34) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. മൃതദേഹം ഇസ്രായേലിലെ അഷ്ദോദ് നഗരത്തിലെ സൈനിക സെമിത്തേരിയിൽ സംസ്കരിച്ചു. ഒക്ടോബർ പത്തിനാണ് ഗിൽ റിസർവ് സൈന്യത്തോടൊപ്പം ചേർന്നത്. ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് അദ്ദേഹത്തിന്റെ കുടുംബവേരുകൾ.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൊ​ല്ലു​ന്ന​ത് ബോ​ധ​പൂ​ർ​വ​മെ​ന്ന് ആം​നെ​സ്റ്റി

ബൈ​റൂ​ത്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സി​വി​ലി​യ​ന്മാ​ർ​ക്കും​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം ബോ​ധ​പൂ​ർ​വ​മാ​കാ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളാ​യ ആം​നെ​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ലും ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ചും. ഒ​ക്ടോ​ബ​ർ 13ന് ​ദ​ക്ഷി​ണ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ റോ​യി​ട്ടേ​ഴ്സ് വി​ഡി​യോ​ഗ്രാ​ഫ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​റ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത് സൂ​ചി​പ്പി​ച്ചാ​ണ് പ​രാ​മ​ർ​ശം. ഇ​ത് യു​ദ്ധ​ക്കു​റ്റ​മാ​യി​ക്ക​ണ്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലി​ന്റെ ഭാ​ഗ​മാ​യി ജാ​ക്ക​റ്റും ഹെ​ൽ​മ​റ്റു​മെ​ല്ലാം ധ​രി​ച്ച് നി​ല​യു​റ​പ്പി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​ബ​ദ്ധ​മെ​ന്ന് ക​രു​താ​നാ​കി​ല്ലെ​ന്ന് ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ആം​നെ​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ലും ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​മാ​യു​ള്ള ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ചും കു​റ്റ​പ്പെ​ടു​ത്തി.

കെറം ഷാലോം അതിർത്തി തുറക്കാമെന്ന് ഇ​സ്രായേൽ

ഗ​സ്സ: നി​ര​ന്ത​ര അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗ​സ്സ​യി​ലേ​ക്കു​ള്ള കെ​റം ഷാ​ലോം അ​തി​ർ​ത്തി തു​റ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച് ഇ​സ്രാ​യേ​ൽ. ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ ട്ര​ക്കു​ക​ൾ​ക്ക് ക​ട​ന്നു​വ​രാ​ൻ ഇ​ത് വ​ഴി​യൊ​രു​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴ് ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി തു​റ​ക്കാ​ൻ സ​ന്ന​ദ്ധ​മാ​കു​ന്ന​ത്.

ഗ​സ്സ​യി​ലേ​ക്കു​ള്ള സ​ഹാ​യ ട്ര​ക്കു​ക​ൾ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് റ​ഫ അ​തി​ർ​ത്തി​വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത്. താ​ര​ത​മ്യേ​ന ചെ​റി​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള നി​റ്റ്സാ​ന ക്രോ​സി​ങ്ങി​ലാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കെ​റം ഷാ​ലോ​മി​ലേ​ക്ക് പ​രി​ശോ​ധ​ന മാ​റ്റു​ന്ന​തോ​ടെ കൂ​ടു​ത​ൽ ട്ര​ക്കു​ക​ൾ​ക്ക് ഗ​സ്സ​യി​ലെ​ത്താ​ൻ സാ​ധി​ക്കും. യു​ദ്ധം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ഇ​തു​വ​ഴി ട്ര​ക്കു​ക​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നു. ഹ​മാ​സി​ന്റെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​തി​ർ​ത്തി ഇ​സ്രാ​യേ​ൽ അ​ട​ക്കു​ക​യാ​യി​രു​ന്നു.

അ​തി​ർ​ത്തി വീ​ണ്ടും തു​റ​ക്കാ​ൻ അ​മേ​രി​ക്ക​യും വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഗ​സ്സ​യി​ലെ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന​ത് പ​രി​ഗ​ണി​ച്ച് പ​രി​മി​ത​മാ​യ തോ​തി​ൽ അ​തി​ർ​ത്തി തു​റ​ക്കാ​ൻ ഇ​സ്രാ​യേ​ൽ മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ​ദി​വ​സം തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Extreme food poverty in Rafah; Hospitals are full of patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.