ബെയ്ജിങ്: 100 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്രാ മാരത്തണിനിടെ വില്ലനായി കടുത്ത കാലാവസ്ഥയെത്തിയപ്പോൾ നിരവധി താരങ്ങൾക്ക് ദാരുണാന്ത്യം. പടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻഷു പ്രവിശ്യയിലെ യെല്ലോ റിവർ സ്റ്റോൺ വനമേഖലയിൽ സംഘടിപ്പിച്ച മാരത്തണാണ് മരണവേദിയായത്. മലകയറിയും അല്ലാതെയും 100 കിലോമീറ്റർ ഓട്ടം പുരോഗമിക്കുന്നതിനിടെ കൊടും തണുപ്പും ശക്തമായ കാറ്റും മഴയും എത്തുകയായിരുന്നു. മത്സരം 20-31 കിലോമീറ്റർ എത്തിയ ഘട്ടത്തിൽ താരങ്ങൾ മലമുകളിലായിരിക്കെയായിരുന്നു പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റം. ആലിപ്പഴ വർഷവും മഞ്ഞുമഴയും എത്തുകയും കാലാവസ്ഥ താഴോട്ടുപോകുകയും ചെയ്തു. മണ്ണിടിച്ചിലും ഉണ്ടായത് രക്ഷാ പ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി.
അപായ സന്ദേശമെത്തിയ ഉടൻ 18 അംഗ സംഘത്തെ അയച്ചെങ്കിലും 21 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. എട്ടു പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
172 പേരാണ് െമാത്തം പങ്കാളികളായുണ്ടായിരുന്നത്. 151 പേരെ തിരികെ എത്തിച്ചിട്ടുണ്ട്.
മംഗോളിയൻ അതിർത്തിയോടു ചേർന്ന് സിൻജിയാങ്ങിെൻറ സമീപ പ്രവിശ്യയാണ് ഗാൻഷു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.