യുക്രെയ്നിൽ വധശിക്ഷ വിധിക്കപ്പെട്ട ബ്രിട്ടീഷുകാർ

യുക്രെയ്നിൽ റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങിയ മൂന്നു വിദേശികൾക്ക് വധശിക്ഷ

കിയവ്: യുക്രെയ്നിൽ റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങിയ മൂന്നു വിദേശികൾക്ക് വധശിക്ഷ. റഷ്യൻ അനുകൂല വിമതർ ഭരിക്കുന്ന കിഴക്കൻ മേഖലയിൽ പിടിയിലായ രണ്ട് ബ്രിട്ടീഷ് പൗരന്മാർക്കും ഒരു മൊറോക്കോക്കാരനുമാണ് വ്യാഴാഴ്ച വിമത കോടതി ശിക്ഷ വിധിച്ചത്. ഫെബ്രുവരി 24ന് യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് വിദേശികൾക്ക് മരണശിക്ഷ വിധിക്കുന്നത്.

എയ്ഡൻ ആസ്‍ലിൻ, ഷോൺ പിന്നർ എന്നിവരാണ് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷുകാർ. ഇബ്രാഹിം സാദൂനാണ് മൊറോക്കോ പൗരൻ. അധികാരം പിടിക്കാൻ ശ്രമം, തീവ്രവാദം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് വധശിക്ഷ. ഇവരെ വെടിവെച്ചുകൊല്ലുംമുമ്പ് അപ്പീൽ നൽകാൻ അവകാശമുണ്ട്. ഒരു മാസമാണ് അപ്പീൽ നൽകാൻ സാവകാശം. കഴിഞ്ഞ ഏപ്രിൽ മധ്യത്തോടെ മരിയുപോളിലെ കനത്ത പോരാട്ടത്തിനിടെയാണ് ബ്രിട്ടീഷുകാർ പിടിയിലായത്. മരിയുപോളിനു സമീപം വോൾനോവാഖ പട്ടണത്തിൽ മാർച്ചിലാണ് സാദൂനെ പിടികൂടുന്നത്.

അതേ സമയം, ബ്രിട്ടീഷുകാരായ ഇരുവരും ഏറെയായി യുക്രെയ്ൻ സേനയിൽ അംഗങ്ങളാണെന്ന് രണ്ടുപേരുടെയും കുടുംബങ്ങൾ പറയുന്നു. അതിനാൽ ജനീവ കരാർ പ്രകാരം ഇളവ് നൽകണമെന്നാണ് ആവശ്യം. മോചനത്തിന് ശ്രമം നടത്തുമെന്ന് ബ്രിട്ടീഷ് സർക്കാറും വ്യക്തമാക്കി.

Tags:    
News Summary - Execution of three foreigners who came to fight for Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.