ഫായിസ് ഹമീദ്
ഇസ്ലാമാബാദ്: പാകിസ്താൻ ചാരസംഘടന ഐ.എസ്.ഐയുടെ മുൻ തലവൻ ഫായിസ് ഹമീദിന് സൈനിക കോടതി 14 വർഷം തടവ് വിധിച്ചു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു, രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു തുടങ്ങിയവയാണ് കുറ്റങ്ങൾ.
വിധിന്യായത്തിലെ അവസാനഭാഗത്ത്, രാഷ്ട്രീയ താൽപര്യങ്ങളോടെ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചില കാര്യങ്ങൾ പ്രത്യേകമായി നേരിടേണ്ടതുണ്ടെന്ന് പറയുന്നുണ്ട്. രണ്ടുവർഷം മുമ്പ് നടന്ന സൈനിക വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ കടുത്ത നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്. പാകിസ്താനിൽ തെഹ് രീകെ ഇൻസാഫ് പാർട്ടി അധികാരത്തിലുള്ളപ്പോൾ പ്രധാനമന്ത്രി ഇംറാൻ ഖാന്റെയും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീവിയുടെയും സ്വന്തം ആളായിരുന്നു ഹമീദ്.
തന്നെ പുറത്താക്കാൻ ഹമീദും ജനറൽ ഖമർ ബാജ്വയും ചേർന്ന് പദ്ധതി തയാറാക്കിയതായി മുൻ പ്രധാനമന്ത്രി നവാസ് ശെരീഫ് 2020ൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.