'ഓരോ ഉയിഗൂറും സ്വാതന്ത്ര്യസമര പോരാളിയാണ്, ചൈനീസ് അതിക്രമങ്ങൾക്കെതിരെ പോരാട്ടം തുടരും'

വാഷിങ്ടൺ: സിൻജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ചൈനീസ് അതിക്രമങ്ങൾക്കെതിരെ പോരാട്ടം തുടരാനുറച്ച് ഉയിഗൂർ മുസ്‌ലിംകൾ. കിഴക്കൻ തുർക്കിസ്ഥാനെ മോചിപ്പിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പോരാടുമെന്നും കിഴക്കൻ തുർക്കിസ്ഥാന്‍റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഉയിഗൂർ മുസ്‌ലിംകളുടെ പ്രതിഷേധം പ്രതിജ്ഞയെടുത്തു.

ലോകമെമ്പാടുമുള്ള ഓരോ ഉയിഗൂറും സ്വാതന്ത്ര്യസമര സേനാനിയാണ്, നമ്മുടെ ജനങ്ങളെ സ്വതന്ത്രരാക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല, പോരാടാനുള്ള അടിസ്ഥാനപരമായ അവകാശം ഞങ്ങൾക്കുണ്ട് അവർ പറഞ്ഞു.

പത്തു ദശലക്ഷത്തോളം ഉയിഗൂര്‍ മുസ്‌ലിംകളാണ് ഷിന്‍ജിയാങ്ങിലെ പ്രവിശ്യയില്‍ ഉള്ളത്. കസാക്കിസ്ഥാന്‍റെയും അഫ്ഗാനിസ്ഥാന്‍റെയും അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ പ്രദേശത്തെ ചൈന വര്‍ഷങ്ങള്‍ക്കു മുമ്പ് അധിനിവേശം നടത്തി കീഴടക്കുകയായിരുന്നു. തുര്‍ക്കിസ്ഥാന്‍ എന്ന പേരുമാറ്റി ഷിന്‍ജിയാങ് എന്ന് നാമകരണം ചെയ്തു. അന്നുതൊട്ട് ഈ പ്രദേശത്തെ ഉയിഗൂര്‍ ജനത സ്വയംഭരണത്തിന് വേണ്ടി പോരാടുകയാണ്.

സിൻജിയാങ് മേഖലയിൽ ഏകദേശം 10 ദശലക്ഷം ഉയിഗൂറുകളാണ് വസിക്കുന്നത്. സിൻജിയാങ്ങ് ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന തുർക്കിസ്ഥാൻ മുസ്‌ലിംകളോട് ചൈന വിവേചനത്തോടെയാണ് പെരുമാറുന്നത്. സിൻജിയാങ് പ്രവിശ്യയിലെ ആതുഷ് സുണ്ടാഗ് ഗ്രാമത്തിലുണ്ടായിരുന്ന ടോക്കുൾ മസ്ജിദ് നേരത്തേ സർക്കാർ ഇടിച്ചുനിരത്തിയിരുന്നു. തൽസ്​ഥാനത്ത്​ ദ്രുതഗതിയിൽ ഒരു പൊതുശൗചാലയം കെട്ടിപ്പൊക്കി കമീഷൻ ചെയ്​തു.

ഉയിഗൂർ മുസ്​ലിംകളുടെ മനോബലം തകർക്കാനും അവരുടെ വിശ്വാസങ്ങളിൽനിന്ന് നിർബന്ധിതമായി അടർത്തിമാറ്റി, ഹാൻവംശീയ സ്വത്വത്തിലേക്കും മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേർക്കാനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്​. ഉയിഗൂർ മുസ്​ലിംകളെ ഹാൻ എന്നറിയപ്പെടുന്ന ഭൂരിപക്ഷവംശീയതയിലേക്ക് ചേർക്കാനാണ് ചൈനീസ് കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നിരന്തരശ്രമം.

Tags:    
News Summary - 'Every Uyghur is freedom fighter': Uyghur leader vows to fight against Chinese atrocities in Xinjiang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.