സൂയസിൽ കുടുങ്ങിയ കപ്പൽ വിട്ടുനൽകാതെ ഈജിപ്​ത്​; 8,856 കോടി രൂപ നഷ്​ട പരിഹാരം നൽകണം

കൈറോ: സൂയസിൽ ഒരാഴ്ച ഗതാഗതം മുടക്കി മണൽതിട്ടയിൽ കുടുങ്ങിയ ചരക്കുകപ്പൽ 'എവർ ഗിവൺ' ഇനിയും സൂയസ്​ വിട്ടില്ല. കപ്പൽ മോചിപ്പിക്കുകയും ഗതാഗതം പതിവുതാളം വീണ്ടെടുക്കുകയും ചെയ്​തെങ്കിലും ആറു ദിവസം കനാൽ വഴി ചരക്കുകടത്ത്​ തടസ്സപ്പെട്ട വകയിലും കപ്പൽ രക്ഷപ്പെടുത്താൻ വന്ന ചെലവുമടക്കം 120 കോടി ഡോളർ (8,856 കോടി രൂപ) നഷ്​ട പരിഹാരം നൽകണമെന്നാണ്​ ആവശ്യം. കപ്പൽ സർവീസ്​ നടത്തിയ ജപ്പാൻ ഉടമകൾ നൽകണമെന്ന്​ ഈജിപ്​ത്​ കോടതി വിധിച്ചിരുന്നു.

കനാലിന്​ നടുക്ക്​ ഒരു തടാകത്തിൽ പിടിച്ചിട്ടിരിക്കുകയാണ്​ രണ്ടു ലക്ഷം ടൺ ചരക്കു കടത്താൻ ശേഷിയുള്ള കപ്പൽ. 18,300 കണ്ടെയ്​നറുകളാണ്​ ഈ സമയം കപ്പലിലുണ്ടായിരുന്നത്​. കപ്പൽ വിടണമെന്നാവശ്യപ്പെട്ട്​ ഉടമകൾ നൽകിയ അ​പ്പീൽ കോടതി തള്ളിയിരുന്നു. കപ്പൽ അപകടത്തിൽ പെടാൻ കാരണം അന്വേഷിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട്​ നൽകിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്​ഥിരീകരണമുണ്ടായിട്ടില്ല. ഡച്ച്​ നഗരമായ റോട്ടർഡാമിലേക്ക്​ യാത്രക്കിടെ മാർച്ച്​ 23നാണ്​ ചരക്കുകപ്പൽ മണൽതിട്ടയിലിടിച്ച്​ വഴിമുടക്കി നിന്നത്​.

Tags:    
News Summary - Ever Given cargo ship that blocked the Suez Canal to remain in Egypt by court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.