വൈറസിനെ രാഷ്​ട്രീയവൽക്കരിക്കുന്നത്​ നിർത്തു; ട്രംപിനോട്​ ലോകാരോഗ്യസംഘടന

ജനീവ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ വിമർശനങ്ങൾക്ക്​ മറുപടിയുമായി ലോകാരോഗ്യസംഘടന. വൈറസിനെ രാഷ്​ട ്രീവൽക്കരിക്കരുതെന്ന്​ ലോകാരോഗ്യസംഘടന ഡയറക്​ടർ ജനറൽ ടെഡ്രോസ്​ അദാനം ഗീബ്രിസുയസ്​ പറഞ്ഞു.

ജനങ്ങളെ രക ്ഷിക്കുക എന്നതിനാവണം രാഷ്​ട്രീയ പാർട്ടികൾ പ്രഥമ പരിഗണന നൽകേണ്ടത്​. വൈറസിനെ രാഷ്​ട്രീയവൽക്കരിക്കരുത്​. ഇനിയും മൃതദേഹം വഹിക്കുന്ന ബാഗുകൾ വേണ്ടെങ്കിൽ രാഷ്​ട്രീയം ഒഴിവാക്കണം. ഇൗ സമയത്ത്​ രാഷ്​​്ട്രീയം പറയുന്നത്​ തീ കൊണ്ട്​ കളിക്കുന്നതിന്​ തുല്യമാണെന്ന​ും​ ടെഡ്രോസ്​ വ്യക്​തമാക്കി.

​ലോകാരോഗ്യസംഘടനക്കെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ്​ ട്രംപ്​ രംഗത്തെത്തിയിരുന്നു. ചൈനക്ക്​ അനുകൂലമായാണ്​ ലോകാരോഗ്യ സംഘടന നിലപാടെടുക്കുന്നതെന്നാണ്​ ട്രംപി​​െൻറ പ്രധാന ആരോപണം. രോഗബാധ തടഞ്ഞു നിർത്തുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - WHO Urges Unity After Trump Attack-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.