ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാർക്ക്​ കോവിഡ്​ 19

ജനീവ: ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ലോകാരോഗ്യ സംഘട നയിലെ ജീവനക്കാർക്ക്​ കോവിഡ്​ 19 സ്ഥിരീകരിക്കുന്നത്​. കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കാണോ രോഗബാധയേ​റ്റതെന്ന്​ സംഘടന വ്യക്​തമാക്കിയിട്ടില്ല.

കഴിഞ്ഞയാഴ്​ച യു.എന്നിലെ ജീവനക്കാർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരുന്നു. ലോക വ്യാപാര സംഘടനയിലെ ജീവനക്കാരനും വൈറസ്​ ബാധ ഏറ്റിരുന്നു.

വീട്ടിൽ നിരീക്ഷണത്തിലിരുന്ന ജീവനക്കാർക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചതെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കിയിട്ടുണ്ട്​. സംഘടനാ വക്​താവ്​ ക്രിസ്​ത്യൻ ലിൻമെയറാണ്​ ഇക്കാര്യം അറിയിച്ചത്​.

Tags:    
News Summary - WHO confirms 2 coronavirus cases among its staff-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.