സ്റ്റോക്ഹോം: കൂട്ട ബലാൽസംഗ രംഗം ഫേസ്ബുക്കിൽ ലൈവായി പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. 18,20,24 വയസുള്ളവരാണ് അറസ്റ്റിലായത്. ഞായറാഴ്ച തലസ്ഥാന നഗരിയായ സ്റ്റോക്ഹോമിൽനിന്നും 70 കിലോമീറ്റർ അകലെ ഉപ്സല അപ്പാർട്മെൻറിലായിരുന്നു സംഭവം.
ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങൾ വിഡിയോ കണ്ട ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പാണിത്. സംഭവത്തിെൻറ ദൃശ്യങ്ങൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ പൊലീസിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട പ്രതികളിലൊരാൾ തോക്കുമായി നിൽക്കുന്നതും ദൃശ്യത്തിലുണ്ട്.
വിഡിയോ ഡിലീറ്റ് ചെയ്തെങ്കിലും വ്യാപകമായി ഷെയർ ചെയ്യപ്പെെട്ടന്നാണ് പൊലീസ് പറയുന്നത്. വിഡിയോ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഉടൻ നീക്കം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുമെന്നും ഫേസ്ബുക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.