കാറ്റലോണിയൻ​ പ്രക്ഷോഭം ​അക്രമാസക്​തമായി; നിരവധി പേർക്ക്​ പരിക്ക്​

മാഡ്രിഡ്​: സ്​പെയിനിലെ ബാഴ്​സലോണയിൽ നടക്കുന്ന കാറ്റലോണിയൻ പ്രക്ഷോഭം ആക്രമാസക്​തമായി. അക്രമസംഭവങ്ങളിൽ 207 പൊലീസുകാർക്കും 37 പ്രക്ഷോഭകാരികൾക്കും പരിക്കേറ്റു. ഏകദേശം അഞ്ച്​ ലക്ഷം പേർ പ​ങ്കെടുത്ത റാലിയാണ്​ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ നടന്നത്​.

സ്​പാനിഷ്​ നാഷണൽ പൊലീസ്​ ആസ്ഥാനത്തിന്​​ സമീപമാണ്​ പ്രക്ഷോഭകാരികൾ തടിച്ചുകൂടിയത്​. തുടർന്ന്​ തെരുവുകൾ കീഴടക്കിയ പ്രക്ഷോഭകാരികൾ ​െപാലീസ്​ വാഹനവും ന്യൂസ്​പേപ്പർ കിയോസ്​കും കത്തിച്ചു. ഇവരെ പിരിച്ച്​ വിടാൻ റബ്ബർ ബുള്ളറ്റുകളും ടിയർ ഗ്യാസും പ്രയോഗിച്ചു.

പ്രക്ഷോഭത്തെ തുടർന്ന്​ 57 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്​. വിമാനങ്ങൾ ഷെഡ്യൂൾ ചെയ്​തെങ്കിലും പ്രക്ഷോഭം കൂടുതൽ ശക്​തമായതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Violence erupts after pro-Catalan general strike in Barcelona-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.