ജർമൻ മാധ്യമപ്രവർത്തകനെ വെനിസ്വേല മോചിപ്പിച്ചു

കറാക്കസ്​: വെനിസ്വേലൻ ഇൻറലിജൻസ്​ സർവിസ്​ മാസങ്ങളായി തടവിൽ വെച്ചിരുന്ന ജർമൻ മാധ്യമപ്രവർത്തകൻ ബില്ലി സിക്​സി നെ വിട്ടയച്ചു. 15ദിവസം കൂടു​േമ്പാൾ കോടതിയിൽ ഹാജരാകണമെന്ന ഉപാധിയിലാണ്​ മോചനം.

വടക്കൻ ഫാൽക്കൻ പ്രവിശ്യയിൽനിന്ന്​ പ്രസിഡൻറ്​ നികളസ്​ മദൂറോയുടെ സമീപം നിന്ന്​ ഫോ​േട്ടാ എടുത്തതിനാണ്​ ബില്ലിയെ അറസ്​റ്റ്​ ചെയ്​തത്​. മോചനമാവശ്യപ്പെട്ട്​ ഡിസംബർ മുതൽ ജയിലിൽ നിരാഹാരത്തിലായിരുന്നു ബില്ലി. ഡെങ്കിപ്പനി ബാധിച്ചിട്ടുപോലും ജയിലിൽ മതിയായ ചികിത്സ നിഷേധിക്കുകയാണെന്ന്​ കാണിച്ച്​ അദ്ദേഹം തുറന്ന കത്തെഴുതിയിരുന്നു.

Tags:    
News Summary - Venezuela Frees German Journalist- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.