യൂറോപ്യൻ കമീഷന് ആദ്യമായി വനിതാ നേതൃത്വം

ബ്രസൽസ് (ബെൽജിയം): യൂറോപ്യൻ യൂനിയന്‍റെ എക്സിക്യുട്ടീവ് ബ്രാഞ്ചായ യൂറോപ്യൻ കമീഷന് ആദ്യമായി വനിതാ നേതൃത്വം. യൂറ ോപ്യൻ യൂനിയൻ കമീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജർമൻ പ്രതിരോധ മന്ത്രി ഉർസുല വോൺ ഡേർ ലയെൻ തെരഞ്ഞെടുക്കപ്പെട്ടു.

383 വോട്ട് നേടിയാണ് ഉർസുല വോൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 327 പേർ എതിർത്ത് വോട്ട് ചെയ്തു. ആദ്യ 100 ദിവസങ്ങളിൽ യൂറോപ്പിനായി ഹരിത പാക്കേജ് മുന്നോട്ടുവെക്കുമെന്ന് അവർ പറഞ്ഞു.

2005 മുതൽ ജർമനിയിലെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയന്‍റെ (സി.ഡി.യു) പ്രവർത്തകയാണ്. ജർമനിയിൽനിന്നും യൂറോപ്യൻ യൂനിയൻ തലപ്പത്തേക്കെത്തുന്ന ആദ്യ വ്യക്തിയായ ഇവർ, ജർമൻ ചാൻസിലർ ആംഗല മെർക്കലിന്‍റെ വിശ്വസ്തയാണ്. ബ്രസൽസിൽ ജനിച്ച് ജർമനിയിലേക്ക് കുടിയേറിയ ഉർസുല വോൺ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലാണ് പഠനം പൂർത്തിയാക്കിയത്.

Tags:    
News Summary - ursula-von-der-leyen-first-female-european-commission-president-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.