Posted On
date_range Updated On
date_range യുക്രെയ്ൻ മുൻ പ്രസിഡൻറിനെതിരെ രാജ്യദ്രോഹക്കുറ്റം
കിയവ്: മുൻ പ്രസിഡൻറ് വിക്ടർ യനുകോവിച്ചിനെതിരെ യുക്രെയ്ൻ കോടതി രാജ്യദ്രേ ാഹക്കുറ്റം ചുമത്തി. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ സഹായത്തോടെ 2014ൽ സർക്കാറി നെതിരെ നടത്തിയ അട്ടിമറിശ്രമങ്ങളെ തുടർന്നാണിത്. സർക്കാർവിരുദ്ധ സംഘർഷത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു.
റഷ്യയിൽ രാഷ്ട്രീയ പ്രവാസജീവിതം നയിക്കുകയാണ് യനുകോവിച്ച്. യനുകോവിച്ച് രാജ്യത്തുനിന്ന് പലായനം ചെയ്ത് മാസങ്ങൾക്കകം ക്രീമിയ റഷ്യ പിടിച്ചെടുക്കുകയും ചെയ്തു. വിചാരണക്കായി കഴിഞ്ഞ നവംബറിൽ കോടതിയിൽ ഹാജരാകാൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.