ബ്രിട്ടനിലെ ട്രക്ക്​ കൂട്ട മരണം: എട്ടുപേർ കൂടി അറസ്​റ്റിൽ

ഹാനോയ്​: ഇംഗ്ലണ്ടിൽ 39 വിയറ്റ്​നാം പൗരന്മാരെ ശീതീകരിച്ച ട്രക്ക്​ കണ്ടെയ്​നറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ പ്രതികളെന്നു സംശയിക്കുന്ന എട്ടുപേരെ കൂടി വിയറ്റ്​നാം പൊലീസ്​ പിടികൂടി. വിദേശത്തേക്ക്​ അനധികൃതമായി ആള െ കടത്തുന്ന സംഘമാണ്​ അറസ്​റ്റിലായത്​. സംഭവവുമായി ബന്ധപ്പെട്ട്​ ബ്രിട്ടനിൽ രണ്ടുപേർ നേരത്തേ പിടിയിലായിരുന്നു. ഒക്​ടോബർ 23നാണ്​ പേഫ്​ലീറ്റ്​ തുറമുഖത്ത്​ ട്രക്കി​​െൻറ ശീതീകരിച്ച കണ്ടെയ്​നറിൽ 39 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്​. ഇവർ ചൈനക്കാരാണെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട്​ എല്ലാവരും വിയറ്റ്​നാം പൗരന്മാരാണെന്ന്​ സ്ഥിരീകരിച്ചു. ട്രക്ക്​ ഓടിച്ച 25കാരനായ വടക്കൻ അയർലൻഡുകാരനെ നേരത്തേ കസ്​റ്റഡിയിലെടുത്തിരുന്നു. അയർലൻഡിൽനിന്ന്​ വെള്ളിയാഴ്​ച ഒരാളെ കൂടി കസ്​റ്റഡിയിലെടുത്തു.

മരിച്ചവരെ തിരിച്ചറിയാനായി വിയറ്റ്​നാം അധികൃതർ രണ്ടു​ പ്രതിനിധി സംഘങ്ങളെ ബ്രിട്ടനിലേക്ക്​ അയച്ചിട്ടുണ്ട്​. 31 പുരുഷന്മാരും എട്ടു സ്​ത്രീകളുമാണ്​ മരിച്ചത്​. ഇംഗ്ലണ്ടിലേക്ക്​ അനധികൃതമായി കുടിയേറാനുള്ള ശ്രമമാണ്​ ദുരന്തത്തിൽ കലാശിച്ചത്​.

Tags:    
News Summary - UK truck deaths: Vietnam arrests eight people - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.