യൂറോപ്പിൽ മരണസംഖ്യ ഉയരുന്നു; യു.കെയിലെ മരണസംഖ്യ ഇറ്റലിയേക്കാൾ കൂടുതൽ

ലണ്ടൻ: യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ഇറ്റലിയേക്കാൾ കൂടുതൽ. യൂറോപ്പിൽ കഴിഞ്ഞദിവസം വരെ രോഗബാധിതരുടെ എണ്ണം കൂടുതൽ ഇറ്റലിയായിരുന്നു. ചൊവ്വാഴ്​ച യു​.കെയിലെ മരണസംഖ്യ 32000 ത്തോട്​ അടുത്തതായാണ്​ വിവരം. ഇറ്റലി​യിലെ മരണസംഖ്യ 29000 കടന്നു.

ഏപ്രിൽ രണ്ടാംവാരം മുൻ ആഴ്​ചയെ അപേക്ഷിച്ച്​ യു.കെയിലെ മരണസംഖ്യ​ 354ൽ താഴെയായിരുന്നു. എന്നാൽ പിന്നീട്​ മരണനിരക്ക്​ 8.1 ശതമാനം ഉയരുകയായിരുന്നു.

മരണനിരക്ക്​ ഉയർന്ന​േ​താടെ ചില പ്രദേശങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തിയതിനാൽ പരിശോധനയും സമ്പർക്കപട്ടിക തയാറാക്കലും എളുപ്പമാകുമെന്നാണ്​ കരുതുന്നത്​. നിയന്ത്രണങ്ങളിൽ ഇളവുകൾ വരു​ത്തു​േമ്പാൾ 70 വയസിന്​ മുകളിലുള്ളവർക്ക്​ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും പറയുന്നു.

എന്നാൽ യു.കെ കോവിഡ്​ രോഗ മരണനിരക്കി​​െൻറ ഉന്നതി മറികടന്നുവെന്ന്​ ​ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ വ്യക്തമാക്കിയിരുന്നു. 
രാജ്യത്തെ സാമ്പത്തിക സ്​ഥിതി കോവിഡ്​ തകർത്തുകളഞ്ഞതായും യു​.കെയിലെ ജി.ഡി.പിയിൽ ഏഴുശതമാനത്തോളം കുറവ്​ പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. 

Tags:    
News Summary - UK coronavirus death toll surpasses Italy -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.