credit: London News Pictures

കോവിഡ്​ ഭീതിയൊഴിയാതെ ബ്രിട്ടൻ; ഒരു ദിവസം മരിച്ചത്​ 861 പേർ

ലണ്ടൻ: പ്രധാനമന്ത്രി ബോറിസ്​ ജോൺസണടക്കം കോവിഡ്​ ബാധിച്ച ബ്രിട്ടനിൽ രോഗഭീതി ഒഴിയുന്നില്ല. കഴിഞ്ഞ 24 മണിക്ക ൂറിൽ ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​ ബ്രിട്ടനിലാണ്​. 861 പേരാണ്​ അവിടെ മരിച് ചത്​. ഇതോടെ ആകെ മരണം 13,729 ആയി.

ഇംഗ്ലണ്ടിൽ മാത്രമായി 740 പേർ മരിച്ചപ്പോൾ 130 പേർ മരിച്ചത്​ സ്​കോട്​ലൻഡ്​, വെയിൽസ ്​, നോർത്തേൺ അയർലാൻഡ്​ എന്നിവിടങ്ങിലാണ്​. ആരോഗ്യ ​പ്രശ്​നങ്ങൾ ഇല്ലാതിരുന്ന 40 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. റിപ്പോർട്ട്​ ചെയ്യപ്പെട്ടവയിൽ ഭൂരിഭാഗവും ആശുപത്രിയിൽ നിന്ന്​ മരിച്ചവരാണെങ്കിലും പുറത്ത്​ നിന്ന്​ മരിച്ചവരെ കൂടി ചേർക്കു​േമ്പാൾ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം മരിച്ചവരിൽ 28 കാരിയായ മേരി ആഗീവ ആഗ്യാപോം കൂടിയുണ്ട്​. പൂർണ്ണ ഗർഭിണിയായിരുന്ന അവർ യുകെയിലെ ലൂട്ടൺ ആൻറ് ഡൺസ്റ്റേബിൾ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഏപ്രിൽ ഏഴിനാണ് മേരിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഇവരുടെ പരിശോധന ഫലം വന്നത്. പൂർണഗർഭിണിയായതിനാൽ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞി​​െൻറ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.

മേരിയടക്കം ബ്രിട്ടനിൽ ഇതുവരെ 40 എൻ.എച്ച്​.എസ്​ നഴ്​സുമാരാണ്​ കോവിഡ്​ ബാധയേറ്റ്​ മരിച്ചത്​. കോവിഡ്​ പ്രതിരോധത്തിൽ ശക്​തമായ സാന്നിധ്യമാണ്​ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത്​ സർവീസിലെ പ്രവർത്തകരുടേത്​. രോഗം ഭേദമായ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ അടക്കം ത​​െൻറ ജീവൻ തിരിച്ചുകിട്ടിയതിന്​ കാരണക്കാർ എൻ.എച്ച്​.എസ്​ ആണെന്ന്​ പറഞ്ഞിരുന്നു. 4671 പുതിയ കേസുകളടക്കം ബ്രിട്ടനിൽ കോവിഡ്​ സ്ഥിരീകരിച്ചവർ ഒരു ലക്ഷം കടന്നു.

Tags:    
News Summary - UK coronavirus death toll rises to 13,729-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.