ഊബർ ടാക്സി സർവീസിന് ലണ്ടനിൽ വിലക്ക്

ലണ്ടൻ: ഓണ്‍ലൈന്‍ കാബ് സര്‍വീസായ ഊബർ ടാക്സിക്ക് ലണ്ടനിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. ലൈസൻസ് റദ്ദാക്കിയ നടപടി സെപ്റ്റംബർ 30ന് പ്രാബല്യത്തിൽ വരും. ട്രാൻസ്പോർട്ട് ഒാഫ് ലണ്ടന്‍റെ പുതിയ തീരുമാനം 40,000 ഡ്രൈവർമാരെയും 3.5 ദശലക്ഷം യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വിലക്കിനെതിരെ ഊബറിന് 21 ദിവസത്തിനകം അപ്പീൽ നൽകാം. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് സർക്കാർ അധികൃതർ ഒന്നും പ്രതികരിച്ചിട്ടില്ല. അപ്പീലിലൂടെ വിലക്ക് മാറ്റിയാൽ ഊബർ കമ്പനിക്ക് സർവീസ് തുടരാൻ സാധിക്കും. 

ലണ്ടനിലെ തൊഴിലാളി സംഘടനകൾ, നിയമസമാജികർ, പരമ്പരാഗത ബ്ലാക് കാബ് ഡ്രൈവർമാർ എന്നിവർ ഊബറിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഊബർ ടാക്സി സർവീസ്. 

Tags:    
News Summary - Uber Taxi Service loses its licence to operate in London City -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.