അങ്കാറ: സിറിയയില്‍ ബശ്ശാര്‍ സര്‍ക്കാര്‍ വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ചതായി തുര്‍ക്കി ആരോപിച്ചു. കരാര്‍ ലംഘനം തുടര്‍ന്നാല്‍ കസാഖിസ്താനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ച അലസാനിടയുണ്ടെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ് ലൂത് കാവ്സോഗ്ലു മുന്നറിയിപ്പുനല്‍കി. ആക്രമണം അവസാനിപ്പിക്കുന്നതിനായി റഷ്യയും ഇറാനും ബശ്ശാര്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യയുടെയും തുര്‍ക്കിയുടെയും മാധ്യസ്ഥ്യത്തില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് സിറിയയിലെ ഭൂരിഭാഗം മേഖലകളിലും വെടിയൊച്ച നിലച്ചിരുന്നു. എന്നാല്‍, വിമതകേന്ദ്രമായ വാദി ബറാദയില്‍ സൈന്യം ആക്രമണം തുടരുകയാണ്.
ഹിസ്ബുല്ലയുടെ സഹായത്തോടെയാണ് വാദിബറാദ പിടിച്ചെടുക്കാന്‍ സൈന്യം ആക്രമണം ശക്തമാക്കിയത്. ബുധനാഴ്ചയും മേഖലയില്‍ കനത്ത ആക്രമണം നടന്നതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.