ടൈറ്റാനിക് ലോക്കറിന്‍െറ താക്കോലിന് ലേലത്തില്‍ 69 ലക്ഷം

ലണ്ടന്‍: 1912ല്‍ ഇംഗ്ളണ്ടില്‍നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ മുങ്ങിത്താഴ്ന്ന ഇംഗ്ളീഷ് ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിലെ ഒരു ലോക്കറിന്‍െറ താക്കോലിന് ലേലത്തില്‍ ലഭിച്ചത് 69 ലക്ഷം രൂപ (104000 യു.എസ് ഡോളര്‍).

ഇംഗ്ളണ്ടിലെ പ്രമുഖ ലേല ഇടപാടുകാരായ ഹെന്‍റി അള്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ നടത്തിയ ലേലത്തിലാണ് തുരുമ്പ് പിടിച്ച താക്കോല്‍ പ്രതീക്ഷിച്ചതിലേറെ വിലക്ക് വിറ്റുപോയത്.

കപ്പലിന്‍െറ മേല്‍നോട്ടക്കാരനായ സിഡ്നി സെഡുനാരി എന്ന 23കാരന്‍െറതാണ് താക്കോല്‍.  ‘ലോക്കര്‍ 14 എഫ് ഡെക്ക്’’ എന്ന് രേഖപ്പെടുത്തിയ  പിച്ചള തകിടും ഇതോടൊപ്പമുണ്ട്.ടൈറ്റാനിക്കിലുണ്ടായിരുന്ന വസ്തുക്കള്‍ക്ക് പുരാതനവസ്തു വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുകയാണ്.

കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കെ, യാത്രക്കാരിലൊരാള്‍ വായിച്ചിരുന്നതെന്ന് കരുതുന്ന വയലിന്‍ 2013ല്‍ എട്ടു കോടിയിലേറെ രൂപക്കാണ് (ഒരു മില്യന്‍ പൗണ്ട്) വിറ്റുപോയത്.

Tags:    
News Summary - Titanic-Key.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.