ഇന്ത്യൻ ഭക്ഷണം ഇഷ്​ടപ്പെട്ടു; ടിപ്പായി നൽകിയത്​ 1 ലക്ഷം രൂപ

ലണ്ടൻ: ബ്രിട്ടനിൽ  ഇന്ത്യൻ രുചികൾ അതിപ്രശ്​സതമാണ്​. നിരവധി പേരാണ്​ ഇന്ത്യൻവിഭവങ്ങൾ തേടി ബ്രിട്ടനിൽ റസ്​റ്റോറൻറുകളിൽ എത്തുന്നത്​. അത്തരത്തിൽ ഇന്ത്യൻ റസ്​റ്റോറൻറിൽ എത്തി ഭക്ഷണം കഴിച്ച വ്യക്​തി നൽകിയ ടിപ്പാണ്​ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​. എകദേശം 1 ലക്ഷം രൂപയാണ് ഇത്തരത്തിൽ​  ടിപ്പായി നൽകിയിരിക്കുന്നത്​​.

അയർലണ്ടിലെ പോർട്ട്​ഡൗണിലെ ഇന്ത്യൻ ട്രീ റസ്​റ്റോറിൻറിലാണ്​ സംഭവം. റസ്​റ്റോറൻറിൽ നിന്ന്​ ഭക്ഷണം കഴിച്ച പേര്​ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യാപാരിയാണ്​ ഇത്രയും വലിയ തുക ടിപ്പായി നൽകിയ​െതന്ന്​ ഹോട്ടലിലെ ഷെഫ്​ പ്രതികരിച്ചു.

ഇത്രയും വലിയ ടിപ്പ്​ ലഭിച്ചതിനുള്ള മുഴുവൻ​ ക്രെഡിറ്റും ​റസ്​റ്റോറൻറിലെ ഷെഫായ ബാബുവിന്​ അവകാശപ്പെട്ടതാണെന്നാണ്​ ​ഉടമ ല്യൂണയുടെ പക്ഷം. എറ്റവും ഗ്ലാമറുള്ളതോ, വളർന്നുവലുതാവുന്ന സ്ഥാപനമോ ഒന്നുമായിരിക്കില്ല ഞങ്ങള​ുടേത്​. പക്ഷേ ഞങ്ങള​ുടെ ഭക്ഷണവും ഭക്ഷണശാലയും ഇഷ്​ടപ്പെടുന്ന നല്ല ഒരുപിടി ഉപഭോക്​താക്കൾ ഉണ്ടെന്ന്​ ​ ഉറ​പ്പു​ണ്ടെന്ന്​ റസ്​റ്റോറൻറ്​ ഫേസ്​ബുക്കിൽ കുറിച്ചു.

 

Full View
Tags:    
News Summary - Tip worth nearly Rs 1 lakh stuns Indian restaurant in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.