സിഡ്നി: സിഡ്നിയുടെ വടക്കു ഭാഗത്തുണ്ടായ കാട്ടുതീയിൽ കങ്കാരു വർഗത്തിൽപ്പെട്ട ആയിരക്കണക്കിന് ആസ്ട്രേലിയൻ ക്വാലകൾ ചത്തതായി സംശയം. ന്യൂ സൗത്ത് വെയിൽസിെൻറ മധ്യ-ഉത്തര തീരത്തായി 28,000 ക്വാലകളുടെ വാസമേഖലയായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ മാസങ്ങളിലായി ഈ മേഖലയിലുണ്ടായ കാട്ടുതീ അവയുടെ എണ്ണം ഗണ്യമായ തോതിൽ കുറച്ചിട്ടുണ്ട്. കങ്കാരു വർഗം വൻതോതിൽ കുറയുന്നതിനിടയിലുണ്ടായ കാട്ടുതീ ഈ ജീവി വർഗത്തിെൻറ നിലനിൽപിനുതന്നെ ഭീഷണിയായിട്ടുണ്ട്.
ആസ്ട്രേലിയയയുടെ കിഴക്കൻ മേഖലിയിൽ ശനിയാഴ്ച ഉഷ്ണം കനത്തതോടെ തീ പടരാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. ക്വാലകളുടെ 30 ശതമാനം വാസമേഖല തകർക്കപ്പെട്ടതായി ആസ്ട്രേലിയൻ പരിസ്ഥിതി മന്ത്രി സുസൻ ലേയ് പറഞ്ഞു. കാട്ടുതീ ശമിച്ച ശേഷമേ യഥാർഥ ചിത്രം ലഭ്യമാകൂ -അവർ പറഞ്ഞു. കാട്ടുതീയിൽ നിന്ന് രക്ഷപ്പെടുത്തിയ ക്വാല വെള്ളം കുടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.